ബെംഗളൂരുവിലെ റെയില് വീല് ഫാക്ടറിയില് 192 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് രജിസ്റ്റര് ചെയ്തവര്ക്കാണ് അവസരം.
കര്ണാടകയിലുള്ളവര്ക്കു മുന്ഗണന. പരിശീലനം 6 മാസം മുതല് ഒരു വര്ഷം വരെ. ഏപ്രില് 1 വരെ അപേക്ഷിക്കാം. http://www.secr.indianranways.gov.in.
ഒഴിവുള്ള ട്രേഡുകള്
ഫിറ്റര്, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടര് വെഹിക്കിള്), ടര്ണര്, സി.എന്.സി പ്രോഗ്രാമിങ് കം ഓപറേറ്റര് (സി.ഒ.ഇ ഗ്രൂപ്), ഇലക്‌ട്രിഷ്യന്, ഇലക്‌ട്രോണിക് മെക്കാനിക്.
യോഗ്യത: 50 ശതമാനം മാര്ക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില് നാഷനല് ട്രേഡ് സര്ട്ടിഫിക്കറ്റ് (എന്.സി.വി.ടി)
പ്രായം: 15-24. (അര്ഹര്ക്ക് ഇളവ് ).
റ്റൈപന്ഡ്: സി.എന്.സി പ്രോഗ്രാമിങ് കം ഓപ്പറേറ്റര്: 10,899, മറ്റു ട്രേഡുക്കാര്ക്ക്: 12,261.
അപേക്ഷാ ഫീസ്: 100 ( പട്ടികവിഭാഗം, ഭിന്നശേഷിക്കാര്, സ്ത്രീകള്ക്ക് ഫീസില്ല)
മലബാര് കാന്സര് സെന്റര് 16 ഒഴിവ്
തലശ്ശേരി മലബാര് കാന്സര് സെന്ററിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്സസ് ആന്ഡ് റിസര്ച്ചില് വിവിധ തസ്തികകളില് 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര് നിയമനം. ഓണ്ലൈന് അപേക്ഷ മാര്ച്ച് 20 വരെ.
വെബ്സൈറ്റ് : http://www.mcc.kerala.gov.in.
തസ്തിക, യോഗ്യത, പ്രായം, ശമ്ബളം
റസിഡന്റ് സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ്/ജി.എന്.എം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന് ഓങ്കോളജി കൗണ്സില്, വയസ് 30ല് താഴെ, 20,000 രൂപ.
സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ്/ജി.എന്.എം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന് ഓങ്കോളജി കൗണ്സില്, വയസ് 36ല് താഴെ, 25,700 രൂപ.
പേഷ്യന്റ് കെയര് അസിസ്റ്റന്റ്: പ്ലസ് ടു, വയസ് 30ല് താഴെ. 10,000 രൂപ.
ടെക്നിഷ്യന്-ന്യൂക്ലിയര് മെഡിസിന്: ബി.എ സ് .സി ന്യൂക്ലിയര് മെഡിസിന് ടെക്നോളജി/ഡി.എം.ആര്.ഐ.ടി/പിജി ഡിപ്ലോമ ഇന് ന്യൂക്ലിയര് മെഡിസിന് ടെക്നോളജി, വയസ് 36ല് താഴെ, 60,000 രൂപ.
അസിസ്റ്റന്റ് ഫാര്മസിസ്റ്റ്: ഡിഫാം/ബിഫാം, വയസ് 36ല് താഴെ, 20,100 രൂപ.
apprentice recruitment in rail wheel factory and vacancy in mcc