ദുബൈയിലേക്ക് ഒഡാപെകിന്റെ പുതിയ റിക്രൂട്ട്മെന്റ്. സെക്യൂരിറ്റി തസ്തികയിലാണ് പുതിയ നിയമനം നടക്കുന്നത്. പുരുഷന്മാര്ക്ക് മാത്രമാണ് അവസരം.
താല്പര്യമുള്ളവര്ക്ക് മാര്ച്ച് 5 വരെ ഇമെയില് അയച്ച് അപേക്ഷിക്കാം.
പ്രായപരിധി
25 വയസ് മുതല് 40 വയസ് വരെ പ്രായമുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. ഇളവുകള് ഉണ്ടായിരിക്കില്ല.
യോഗ്യത
എസ്.എസ്.എല്.സി വിജയിച്ചിരിക്കണം.
സെക്യൂരിറ്റി അല്ലെങ്കില് ഏതെങ്കിലും സേന വിഭാഗങ്ങളില് ജോലി ചെയ്തുള്ള രണ്ട് വര്ഷത്തെ പരിചയം. എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് വേണം.
സെക്യൂരിറ്റി ലൈസന്സ് ഉള്ളവര്ക്കും, ആര്മി/സിവില് ഡിഫന്സ് പശ്ചാത്തലത്തില് നിന്നുള്ളവര്ക്കും മുന്ഗണനയുണ്ട്.
ശാരീരിക യോഗ്യത
പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. മികച്ച ശാരീരിക ക്ഷമത ആവശ്യാണ്. 175 സെ.മീറ്ററാണ് ഉയരം വേണ്ടത്. മികച്ച കേള്വി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം. രോഗങ്ങള് ഉണ്ടായിരിക്കാന് പാടില്ല. ശരീരത്തില് പാടുകളും, ദൃശ്യമായ ടാറ്റുകളും ഇല്ലാത്ത സ്മാര്ട്ട് ആയ ആളുകളായിരിക്കണം.
കമ്മ്യൂണിക്കേഷന് സ്കില്
ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. മറ്റേതെങ്കിലും ഭാഷ അറിഞ്ഞിരിക്കുന്നതും നന്നായിരിക്കും. സുരക്ഷ, പൊതു സുരക്ഷ നിയമങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. സാധാരണ സെക്യൂരിറ്റി പ്രൊസീജിയര് അറിഞ്ഞിരിക്കണം.
ശമ്ബളം
ജോലി ലഭിച്ചാല് 2262 ദിര്ഹം ശമ്ബളം കിട്ടും. 51,000 ഇന്ത്യന് രൂപ.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് ഒഡാപെകിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. ശേഷം jobs@odepc.in എന്ന മെയില് ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുക. മാര്ച്ച് 5 വരെയാണ് അവസരം.
norka Security Jobs in Dubai apply before march 5