കോഴിക്കോട്: പിന്നാക്ക വിഭാഗവികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി മതിയായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥി ആവശ്യമുണ്ട്.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം കോഴിക്കോട് മേഖലാ ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.
ചിത്രകല, സംഗീതം, കരാട്ടെ അധ്യാപകരെ വേണം
കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിനു കീഴില്‍ പ്രവർത്തിക്കുന്ന എലത്തൂർ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2024-25 അധ്യയന വർഷം യോഗ, സംഗീതം, ചിത്രരചന, കരാട്ടെ വിഷയങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് പരിശീലനം നല്കാൻ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ യോഗ്യതാ സാക്ഷ്യപത്രങ്ങള്‍, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകള്‍ സഹിതം ആഗസ്റ്റ് 31 ന് മുമ്ബ് കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.
ജനറല്‍ ടെക്നോളജിസ്റ്റ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസ്സിന് കീഴില്‍ ജനറല്‍ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 18-45. 22000 രൂപ മാസം ലഭിക്കും. സർട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇൻ്റർവ്യൂവിന് എത്തണം.
തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തില്‍ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തില്‍ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്, എം.ടെക്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gectcr.ac.in
താല്‍ക്കാലിക നിയമനം
തൃപ്പൂണിത്തറ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഫിസിയോതെറാപ്പിസ്റ്റ് തസിയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രായം 50 വയസ്സില്‍ താഴെയായിരിക്കണം, എസ്എസ്എല്‍സി പാസായിരിക്കണം, ഫിസിയോതെറാപ്പിയില്‍ അംഗീകൃത സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.
1 -8- 2024 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകള്‍ ആയി ഓഗസ്റ്റ് ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃപ്പൂണിത്തറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവർത്തി സമയങ്ങളില്‍ 0 4 8 4 -2777489,2776063 എന്നീ നമ്ബറുകളില്‍ ലഭിക്കും.