Saturday, June 21, 2025

ഇനി നിങ്ങളുടെ ഫോണും സിസിടിവി ക്യാമറയായി ഉപയോഗിക്കാം…

വീട്, ഓഫീസ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താൻ CCTV ക്യാമറകൾ സാധാരണയായി ഉപയോഗിക്കുന്നു. എന്നാൽ ഒരു CCTV ക്യാമറ വാങ്ങുന്നത് ചിലവേറിയതാണ്. ഇനി യാതൊരു ചിലവും കൂടാതെ നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോണിനെ തന്നെ ഒരു സെക്യൂരിറ്റി ക്യാമറയാക്കി മാറ്റിയാലോ? അതിനു സഹായിക്കുന്ന ഒരു മികച്ച ആപ്പാണ് AtHome Video Streamer.

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

AtHome Video Streamer ആപ്പ് ഒറ്റയ്ക്ക് പ്രവർത്തിക്കില്ല. രണ്ട് ആപ്പുകളുടെ കൂട്ടായ്മയാണ് ഇതിന്റെ പ്രവർത്തന രീതി.

  1. AtHome Video Streamer: ഈ ആപ്പ് നിങ്ങൾ സെക്യൂരിറ്റി ക്യാമറയാക്കി മാറ്റാൻ ഉദ്ദേശിക്കുന്ന പഴയ ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.
  2. AtHome Camera – Home Security: ഈ ആപ്പ് മറ്റൊരു ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യണം. ഈ ആപ്പിലൂടെയാണ് ക്യാമറയുടെ തത്സമയ വിഡിയോ ദൃശ്യങ്ങൾ കാണുന്നതും ഓഡിയോ ശബ്ദം കേൾക്കുന്നതും.

AtHome Video Streamer ആപ്പിന്റെ പ്രധാന സവിശേഷതകൾ

  • മോഷൻ സെൻസർ: ക്യാമറയിൽ ചലനങ്ങൾ കണ്ടുപിടിക്കുന്ന മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ അലാറങ്ങൾ ഒഴിവാക്കുന്നു. മനുഷ്യനെ കാണുമ്പോൾ മാത്രമേ അലാറം ശബ്ദിക്കുകയുള്ളൂ, വെളിച്ചത്തിന്റെ മാറ്റങ്ങൾക്കോ നിഴലുകൾക്കോ അലാറം ശബ്ദിക്കില്ല.
  • എവിടെ നിന്നും നിരീക്ഷണം: 3G/4G or WiFi വഴി എവിടെ നിന്നും ഏത് സമയത്തും തത്സമയ സ്ട്രീമിംഗ് കാണുക.
  • നൈറ്റ് വിഷൻ മോഡ്: കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങൾ.
  • ടു-വേ ടോക്ക്: ബിൽറ്റ്-ഇൻ മൈക്കും സ്പീക്കറും ഉപയോഗിച്ച് ക്യാമറയുടെ മുന്നിൽ കാണുന്നവരുമായി സംസാരിക്കുക.
  • മൾട്ടി-വ്യൂ ഡിസ്പ്ലേ: ഒരേ സമയം ഒന്നിലധികം ക്യാമറകളിൽ നിന്നുള്ള വിഡിയോ സ്ട്രീമുകൾ ഒരു സ്ക്രീനിൽ കാണുക.
  • ക്ലൗഡ് സംവിധാനം: നിങ്ങളുടെ എല്ലാ റെക്കോർഡിംഗുകളും ക്ലൗഡിൽ സുരക്ഷിതമായി സൂക്ഷിക്കുക.
  • ടൈം-ലാപ്സ്: ദിവസം മുഴുവനത്തെയും വിഡിയോ ഏതാനും മിനിറ്റുള്ള ഒരു ഷോർട്ട് വിഡിയോ ആക്കി മാറ്റുക.
  • പാൻ/ടിൽട്ട്: നിങ്ങളുടെ ഐപി ക്യാമറയെ ദൂരെ നിന്ന് നിയന്ത്രിക്കുക.
  • വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു: PC, iPhones, സ്മാർട്ട് ടിവി എന്നിവയിൽ പ്രവർത്തിക്കുന്നു.
  • സുരക്ഷിതവും സ്വകാര്യവുമായ കണക്ഷൻ: നിങ്ങളുടെ ഫോണും വിഡിയോ സ്ട്രീമിംഗ് ഉപകരണവും തമ്മിലുള്ള എല്ലാ കണക്ഷനുകളും എൻക്രിപ്റ്റ് ചെയ്തതാണ്.

എങ്ങനെ സജ്ജീകരിക്കാം?

  1. AtHome Video Streamer ആപ്പ് ഇൻസ്റ്റാൾ ചെയ്യുക: നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഇത് ചെയ്യുമ്പോൾ ഒരു അദ്വിതീയ കണക്ഷൻ ഐഡി (CID) നിങ്ങളുടെ ഫോണിന് ലഭിക്കും.
  2. AtHome Camera ആപ്പ് ഇൻസ്റ്റാൾ ചെയ്യുക: മറ്റൊരു ഫോണിലോ കമ്പ്യൂട്ടറിലോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് സൃഷ്ടിക്കുക.
  3. ക്യാമറ ചേർക്കുക: “Add by CID” അല്ലെങ്കിൽ “By QR Code” എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ആദ്യത്തെ ഫോണിലെ CID നൽകുക.

ഇത്രയും ചെയ്താൽ നിങ്ങൾക്ക് ലൈവ് സ്ട്രീമിംഗ് ആരംഭിക്കാം!

AtHome Video Streamer & AtHome Camera ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ വീട് സുരക്ഷിതമാക്കുക.

At home video streamer app ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

AtHome camera – ഹോം സെക്യൂരിറ്റി ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular