ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്ന പോർട്ടലാണ് സിറ്റിസൺ സർവീസ് പോർട്ടൽ ( citizen service portal ). സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ Information Kerala Mission നിർമ്മിച്ച website ആണിത്.
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഓണ്ലൈനിൽ ലഭ്യമാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഏകദേശം ഇരുന്നൂറിന് മുകളിൽ സേവനങ്ങൾ സിറ്റിസിൻ പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്. ഈ സൈറ്റിലെ ഏറ്റവും വലിയ പ്രത്യേകത ആരുടെ അപേക്ഷകൾ വേണമെങ്കിലും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ നമ്മുടെ അക്കൗണ്ട് വഴി സമർപ്പിക്കുവാൻ സാധിക്കും എന്നതാണ്.
എന്തൊക്കെ സേവനങ്ങൾ ആണ് citizen service portal വഴി ലഭ്യമാകുക?
- ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ
- ജനന രജിസ്‌ട്രേഷൻ
- മരണ രജിസ്‌ട്രേഷൻ
- പൊതു വിവാഹ രജിസ്‌ട്രേഷൻ
- ഹിന്ദു വിവാഹ രജിസ്‌ട്രേഷൻ
- സാക്ഷ്യപത്രങ്ങൾ – മറ്റുള്ളവ
- കെട്ടിടങ്ങൾ – ഉടമസ്ഥാവകാശ / താമസ സാക്ഷ്യപത്രങ്ങൾ
- കെട്ടിടങ്ങൾ – മറ്റുള്ള സാക്ഷ്യപത്രങ്ങൾ
- ബി.പി.എല്‍. സാക്ഷ്യപത്രം
- സാമൂഹ്യ സുരക്ഷാ പെൻഷൻ – സാക്ഷ്യപത്രങ്ങൾ
- സാമൂഹ്യ സുരക്ഷാ പദ്ധതികൾ – സാക്ഷ്യപത്രങ്ങൾ
- പൊതുവായ സാക്ഷ്യ പത്രങ്ങൾ
- സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
- വാര്‍ദ്ധക്യകാല പെന്‍ഷന്‍
- വിധവാ പെന്‍ഷന്‍
- വികലാംഗ പെന്‍ഷന്‍
- 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍
- കര്‍ഷക തൊഴിലാളി പെന്‍ഷന്‍
- സാമൂഹ്യ സുരക്ഷാ പദ്ധതികൾ
- ദുരിതാശ്വാസ നിധി
- തൊഴില്‍ രഹിത വേതനം
- വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- നിലത്തെഴുത്ത് ആശാന്‍ ഗ്രാന്‍റ്
- ലൈസൻസുകളും അനുമതികളും
- ഫാക്ടറികള്‍, വ്യാപാരങ്ങള്‍, സംരംഭക പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങൾ – ലൈസൻസ്
- ഫാക്റ്ററികളും യന്ത്ര സാമഗ്രികളും സ്ഥാപിക്കൽ
- കന്നുകാലി ഫാമുകള്‍
- സ്വകാര്യ ആശുപത്രികളും പാരാമെഡിക്കല്‍ സ്ഥാപനങ്ങളും
- ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍
- ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങള്‍
- മാര്‍ക്കറ്റുകള്‍
- ഇറച്ചിക്കടകള്‍
- കശാപ്പുശാലകള്‍
- പന്നികള്‍ ,പട്ടികള്‍ – ലൈസന്‍സ്
- പി.പി.ആർ ലൈസൻസ്
- സിനിമാ പ്രദര്‍ശനം
- ലോഡ്ജിംഗ് ഹൌസുകള്‍
- വാഹന സ്റ്റാന്‍ഡുകള്‍
- ഇറക്കുസ്ഥലങ്ങള്‍ വിരാമസ്ഥലങ്ങള്‍
- കെട്ടിടങ്ങൾ
- കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം / കൈവശാവകാശം
- കെട്ടിട നിർമാണം
- പരാതികൾ
- കെട്ടിടങ്ങൾ – പരാതികൾ
- അപകടകരമായ വൃക്ഷങ്ങൾ- പരാതികൾ
- മുനിസിപ്പാലിറ്റി ആസ്തി കയ്യേറ്റം – പരാതികൾ
- മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്തി കയ്യേറ്റം – പരാതികൾ
- മാലിന്യ പരിപാലനം – പരാതികൾ
- ലൈസൻസ് & രജിസ്‌ട്രേഷൻ – പരാതികൾ
- തെരുവ് വിളക്കുകൾ – പരാതി
- പഞ്ചായത്ത് ആസ്തി കയ്യേറ്റം – പരാതികൾ
- സാമൂഹ്യ സുരക്ഷാ പെൻഷൻ – പരാതികൾ
- സാമൂഹ്യ സുരക്ഷാ പദ്ധതികൾ – പരാതികൾ
- അനധികൃത ബോർഡ് /ഹോർഡിങ് – പരാതികൾ
- പരാതി പരിഹാര അദാലത്ത്
- അപ്പീലുകൾ
- വസ്തു നികുതി – അപ്പീലുകൾ
- കെട്ടിട നിർമ്മാണം – അപ്പീലുകൾ
- കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ -അപ്പീലുകൾ
- ലൈസൻസുകൾ & രജിസ്‌ട്രേഷനുകൾ – അപ്പീലുകൾ
- തൊഴിൽ നികുതി – അപ്പീലുകൾ
- മറ്റുള്ള അപ്പീലുകൾ
- നികുതികൾ
- വസ്തു നികുതി
- വസ്തു നികുതി ഇളവുകൾ
- തൊഴില്‍ നികുതി
- വിനോദ നികുതി
- വിവരാവകാശ നിയമം
- നിയമ സഹായം
- ജാഗ്രതാ സമിതി
- പൊതു സുരക്ഷ
- സ്ഥലത്തോ കെട്ടിടത്തിലോ ഉള്ള ശല്യം ഒഴിവാക്കൽ
- പൊതു സൗകര്യങ്ങൾ
- പൊതുശ്മശാനം
- വികേന്ദ്രീകൃത ആസൂത്രണം
- പദ്ധതി രൂപീകരണം
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- അയ്യന്‍കാളി അര്‍ബന്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
ആവശ്യമുള്ള സേവനത്തിൽ ക്ലിക്ക് ചെയ്‌താൽ അവയുമായി ബന്ധപ്പെട്ടവ സ്‌ക്രീനിൽ തെളിയും. മറ്റുള്ളവരുടെ അപേക്ഷയും നൽകാം. എന്നാൽ, ഉത്തരവാദിത്വം ലോഗിൻ ചെയ്യുന്ന വ്യക്തിക്കാകും. ഓരോ അപേക്ഷയ്‌ക്കും കൊടുക്കേണ്ട രേഖകൾ പോർട്ടലിൽ ഉണ്ടാകും. അവ അപ്‌ലോഡ് ചെയ്‌താലേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. അനുബന്ധ രേഖകൾ ഇല്ലെങ്കിൽ അപേക്ഷ നിരസിക്കില്ല. ഫീസ് ഓൺലൈനായി അടയ്‌ക്കാനാവും. ഗൂഗിൾ പേ അടക്കമുപയോഗിക്കാം. അപേക്ഷ നൽകിയശേഷം ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കിൽ അവയും അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
എങ്ങനെ ഉപയോഗിക്കാം
ആധാർ നമ്പർ, ആധാർ നമ്പരിലേത് പോലെ പേര്, ആധാറിൽ നൽകിയ ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. താൽക്കാലിക പാസ്‌വേഡ് മെയിലിലും ഫോണിലും വരും. തുടർന്ന് മെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ യൂസർ ഐഡിയായി നൽകി താൽക്കാലിക പാസ്‌വേഡ് ഉപയോഗിച്ച് കയറി പാസ്‌വേഡ് മാറ്റുക. തുടർന്ന് ലോഗിൻ ചെയ്യുക. മെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ ആണ് യൂസർ ഐഡി. ലോഗിൻ ചെയ്ത് സ്വന്തം പേരും വിലാസവും ചേർത്താൽ പോർട്ടൽ ഉപയോഗിച്ച് തുടങ്ങാം.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക