സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) ല്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്.
ആകെ 403 ഒഴിവുകളാണുള്ളത്. പ്ലസ് ടുവാണ് അടിസ്ഥന യോഗ്യത. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂണ്‍ 06 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) ല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി- സ്‌പോര്‍ട്‌സ് ക്വാട്ട) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 403.
ഇന്ത്യയിലുടനീളം വിവിധ റെജിമെന്റുകളിലായി നിയമനം നടക്കും.
കായിക വിഭാഗം
വുഷു: 11 ഒഴിവ്
തായ്ക്വാണ്ടോ : 8ഒഴിവ്
കരാട്ടേ : 14 ഒഴിവ്
പെന്‍കാക് സിലാറ്റ് : 18 ഒഴിവ്
ആര്‍ച്ചറി : 16 ഒഴിവ്
കയാക്കിങ് : 12 ഒഴിവ്
കനോയിങ് : 12 ഒഴിവ്
റോയിങ് : 12 ഒഴിവ്
ഫുട്‌ബോള്‍ : 29 ഒഴിവ്
ഹാന്‍ഡ്‌ബോള്‍: 15 ഒഴിവ്
ജിംനാസ്റ്റിക്‌സ് : 14 ഒഴിവ്
ഫെന്‍സിങ് : 8 ഒഴിവ്
ഖോ-ഖോ : 24 ഒഴിവ്
നീന്തല്‍ : 26 ഒഴിവ്
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപമുതല്‍ 81100 രൂപവരെ ശമ്ബളമായി ലഭിക്കും.
പ്രായം
18 മുതല്‍ 23 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02.08.2002നും 01.08.2007നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു വിജയം.
കായിക മേഖലയില്‍ സംസ്ഥാന/ ദേശീയ/ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കമം.
തെരഞ്ഞെടുപ്പ്
ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡെക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല.
അപേക്ഷ
താല്‍പര്യമുള്ളവര്‍ സി ഐ എസ് എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ്/ കരിയര്‍ പോര്‍ട്ടലില്‍ നിന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അവസാന തീയതി ജൂണ്‍ 06. സംശയങ്ങള്‍ക്ക് താഴെ നല്‍കിയ വിജ്ഞാപം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Central Industrial Security Force (CISF) has announced a sports quota recruitment for the year 2025.