Friday, July 4, 2025

ഇത് ലാസ്റ്റ് ചാന്‍സ്; പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ സ്ഥിര ജോലി; 9583 ഒഴിവുകളിലേക്ക് എസ്.എസ്.സിയുടെ വമ്ബന്‍ റിക്രൂട്ട്‌മെന്റ്

കേരളത്തില് വിവിധ കേന്ദ്ര സര്ക്കാര് സര്ക്കാര് ഓഫീസുകളില് ജോലി നേടാന് അവസരം. സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്.എസ്.സി) നടത്തുന്ന മള്ട്ടി ടാസ്കിങ് സ്റ്റാഫ്, ഹവില്ദാര് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് തീയതി ആഗസ്റ്റ് 3 വരെ നീട്ടിയുണ്ട്.

മിനിമം പത്താം ക്ലാസ് യോഗ്യതയില് സ്ഥിര കേന്ദ്ര സര്ക്കാര് ജോലി നേടാനുള്ള സുവര്ണ്ണാവസരമാണ് നിങ്ങള്ക്ക് മുന്നിലുള്ളത്. ആകെ 9583 ഒഴിവുകളാണ് ഉള്ളത്. കൂടുതല് വിവരങ്ങള് നോക്കാം..

തസ്തിക& ഒഴിവ്

എസ്.എസ്.സി, മള്ട്ടി ടാസ്കിങ് സ്റ്റാഫ്, ഹവല്ദാര് റിക്രൂട്ട്മെന്റ്.

ആകെ 9583 ഒഴിവുകള്.

എം.ടി.എസ് = 6144 ഒഴിവ്.

ഹവില്ദാര് = 3439 ഒഴിവ്.

പ്രായപരിധി

എം.ടി.എസ് = 18 മുതല് 25 വയസ് വരെ.

ഹവില്ദാര് = 18 മുതല് 27 വയസ് വരെ.

യോഗ്യത

  • എം.ടി.എസ്

പത്താം ക്ലാസ് വിജയം

  • ഹവില്ദാര്

പത്താം ക്ലാസ് വിജയം

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ഥികള്ക്ക് ഏഴാം ശമ്ബളക്കമ്മീഷന് പ്രകാരമുള്ള വേതനം ലഭിക്കും. പുറമെ കേന്ദ്ര സര്വീസ് ഉദ്യോഗസ്ഥര്ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ ഫീസ്

വനിതകള്, എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, പിഡബ്ല്യൂഡി വിഭാഗക്കാര് എന്നിവര് ഫീസടക്കേണ്ടതില്ല. മറ്റുള്ളവര് 100 രൂപ അപേക്ഷ ഫീസ് ഓണ്ലൈനായി നല്കേണ്ടതുണ്ട്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വണ് ടൈം രജിസ്ട്രേഷന് നടത്തിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click /പുതുക്കിയത് വിജ്ഞാപനം: CLICK

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!