കേരള സര്ക്കാര് സ്ഥാപനമായ ഒഡാപേക് മുഖേന വീണ്ടുമൊരു വിദേശ റിക്രൂട്ട്മെന്റ്. ഇത്തവണ ബെല്ജിയത്തിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.
ടെക്നീഷ്യന് പോസ്റ്റുകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
തസ്തിക
ഇലക്‌ട്രിക്കല് ടെക്നീഷ്യന്, ഇലക്‌ട്രോമെക്കാനിക്കല് ടെക്നീഷ്യന്, മെക്കാനിക്കല് ടെക്നീഷ്യന്, മെയിന്റനന്സ് ടെക്നീഷ്യന്, റിപ്പയര് ടെക്നീഷ്യന്, മെഷീന് ഇന്സ്പെക്ടര് (ഫോക്ക് ലിഫ്റ്റ്, ഏരിയല് വര്ക്ക് പ്ലാറ്റ്ഫോം, ടെലി ഹാന്ഡ്ലര്), കണ്സ്ട്രക്ഷന് സൈറ്റ് മാനേജര്, പ്രോജക്‌ട് പ്രിപ്പറര്/ പ്രേജക്‌ട് എഞ്ചിനീയര് എന്നിങ്ങനെയാണ് ഒഴിവുകള്.
പ്രായപരിധി
40 വയസ്.
യോഗ്യത
ബന്ധപ്പെട്ട മേഖലകളിലെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില് ബിരുദം.
രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
കരിയര് വാര്ത്തകള്ക്ക് TELEGRAM ഗ്രൂപ്പില് ജോയിന് ചെയ്യുക
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 1500 യൂറോ മുതല് 2200 യൂറോ വരെ ശമ്ബളമായി ലഭിക്കും. (ഇന്ത്യന് രൂപയില് 1.5 മുതല് 2 ലക്ഷം വരെ)
ഇതിന് പുറമെ ഉദ്യോഗാര്ഥികള്ക്ക് വിമാന ടിക്കറ്റ്, വിസ, മെഡിക്കല് ഇന്ഷുറന്സ്, ഉച്ചഭക്ഷണ വൗച്ചര്, ഷിഫ്റ്റ് ബോണസ് എന്നിവയും ലഭിക്കുന്നതാണ്.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് ഇ-മെയില് മുഖേന ഒക്ടോബര് 15 വരെ അപേക്ഷിക്കാം. വിശദമായ സിവി, പാസ്പോര്ട്ട്, മറ്റ് സര്ട്ടിഫിക്കറ്റുകള് എന്നിവ ഉള്പ്പെടെ eu@odepc.in എന്ന മെയില് ഐഡിയിലേക്കാണ് അയക്കേണ്ടത്.
JOB IN Belgium Kerala Govt Free Recruitment You can get salary up to 2 lakhs