Sunday, June 1, 2025

വൻ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാം; അപേക്ഷാ തീയതി നീട്ടി

അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മേയ് 19 വരെ നീട്ടി. കൂടുതൽപേർക്ക് അവസരം നൽകുന്നതിനായാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം. പുതിയ അറിയിപ്പ് പ്രകാരം, അപേക്ഷകർക്ക്, ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in വഴി മേയ് 19 വരെ അപേക്ഷകൾ സമർപ്പിക്കാം. മേയ് 21 വരെ അപേക്ഷാ ഫീസും അടയ്‌ക്കാവുന്നതാണ്. മേയ് 22 മുതൽ 31 വരെ അപേക്ഷകളിൽ തിരുത്തൽ വരുത്താനും അവസരമുണ്ടായിരിക്കുന്നതാണ്.

അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് തസ്‌തികയിലെ 9970 ഒഴിവുകൾ നികത്തുന്നതിനായി വലിയ രീതിയിലുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. കേന്ദ്ര സ‌ർക്കാ‌ർ ജോലി സ്വപ്‌നമായി കൊണ്ടുനടക്കുന്നവർക്കുള്ള സുവർണാവസരമാണിത്. 9970ൽ 4116 ഒഴിവുകൾ അൺറിസർവ്‌ഡ് വിഭാഗത്തിനും 1,716 ഷെഡ്യൂൾ കാസ്റ്റിനും 858 ഷെഡ്യൂൾഡ് ട്രൈബിനും 2,289 അതർ ബാക്‌വേർഡ് ക്ലാസിനും 991 എകണോമിക്കലി വീക്കർ സെഷനും 1004 മുൻസൈനികർക്കും എന്നിങ്ങനെയാണ് സംവരണം ചെയ്‌തിരിക്കുന്നത്.

പത്താം ക്ലാസാണ് അപേക്ഷക‌ർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കൂടാതെ എൻസിവിടി അല്ലെങ്കിൽ എസ്‌സിവിടിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളുടെ വിശദാംശങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭ്യമാണ്. പ്രായപരിധി ജനുവരി ഒന്നിന് 18 മുതൽ 33 വയസ് വരെയായിരിക്കണം. ഒബിസി, എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് യഥാക്രമം മൂന്ന്, അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. കൊവിഡ് സമയത്ത് മുൻ റിക്രൂട്ട്‌മെന്റ് അവസരങ്ങങൾ നഷ്‌ടപ്പെട്ടവർക്ക് മൂന്ന് വർഷത്തെ ഒറ്റത്തവണ പ്രായപരിധി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ റെയിൽവേയുടെ മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങളും പാലിക്കണം. ജനറൽ വിഭാഗങ്ങൾക്കും ഒബിസിക്കും 500 രൂപയും മറ്റ് സംവരണ വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular