ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ – മദ്രാസ്, 117 ഇൻഫൻട്രി ബറ്റാലിയൻ, ഗാർഡ്സ് – ട്രിച്ചി, 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി കോയമ്പത്തൂരിലെ പിആർഎസ് ഗ്രൗണ്ടിൽ നടക്കും. നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്മെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരളം, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://jointerritorialarmy.gov.in, http://www.ncs.gov.in വെബ്സൈറ്റുകൾ സന്ദർശിക്കുക.
ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ്
RELATED ARTICLES