Tuesday, June 3, 2025

അങ്കണവാടികളില്‍ വനിതകള്‍ക്ക് ജോലിയവസരം; പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം

എറണാകുളം: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയില് അങ്കണവാടിയിയില് ജോലിയൊഴിവ്. ജില്ലയിലെ വാഴക്കുളം ഐ.സി.ഡി.എസ്.

പ്രോജക്‌ട് ഓഫീസ് പരിധിയിലെ, കിഴക്കമ്ബലം പഞ്ചായത്തില് 70 വാര്ഡിലെ 106- നമ്ബര് അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്ക്കര്/ഹെല്പ്പര് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

യോഗ്യത

അപേക്ഷകര് കിഴക്കമ്ബലം പഞ്ചായത്തിലെ ഏഴാം വാര്ഡില് സ്ഥിര താമസക്കാരും സേവന തല്പ്പരരും, മതിയായ ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം.

2025 ന് ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായവരും 35 വയസ് കഴിയാനും പാടില്ല.

വനിതകള്ക്ക് മാത്രമാണ് അവസരം.

വര്ക്കര് തസ്തികയില് അപേക്ഷിക്കുന്ന അപേക്ഷകര് പ്ലസ് ടു പാസായിരിക്കണം.

ഹെല്പ്പര് തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്ക്ക് പത്താം ക്ലാസ് യോഗ്യത വേണം.

ഭിന്നശേഷിക്കാര് അപേക്ഷിക്കേണ്ടതില്ല.

വേതനം

ക്രഷ് വര്ക്കര്: പ്രതിമാസ ഹോണറേറിയം 5500 രൂപയും

ക്രഷ് ഹെല്പ്പര്: ഹോണറേറിയമായി 3000 രൂപ പ്രതിമാസം.

അപേക്ഷകള്

താല്പര്യമുള്ളവര്ക്ക് നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില് അപേക്ഷിക്കാം. 2
106- നമ്ബര് അങ്കണവാടി സ്ഥിതി ചെയ്യുന്ന ഏഴാം വാര്ഡിലെ സ്ഥിര താമസക്കാരില് യോഗ്യരായ അപേക്ഷകര് ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാര്ഡുകളില് നിന്നുളള അപേക്ഷകരെ നിയമനത്തിനായി പരിഗണിക്കും.

പൂരിപ്പിച്ച അപേക്ഷകള് മാര്ച്ച്‌ 20ന് വൈകിട്ട് അഞ്ചു വരെ വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്ബൗണ്ടില് പ്രവര്ത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്‌ട് ഓഫീസില് സ്വീകരിക്കും.

അപേക്ഷകയുടെ മാതൃക വാഴക്കുളം ഐ സി ഡി എസ് ഓഫീസ്, കിഴക്കമ്ബലം ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില് ലഭിക്കുന്നതാണ്.

Recruitment of workers and helpers in various Anganwadis in Kerala. Women who have passed SSLC can apply offline. Know more

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular