കുടുംബശ്രീയിലും, അങ്കണവാടികളിലും ജോലിയൊഴിവുകള്‍; പത്താം ക്ലാസ് പാസായവര്‍ക്ക് വമ്ബന്‍ അവസരം; 60,000 മാസശമ്ബളം വാങ്ങാം
കുടുംബശ്രീക്ക് കീഴില്‍ ജോലിയവസരം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പോസ്റ്റിലേക്കാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. കൂടുതല്‍ വിവരങ്ങളറിയാം,
കുടുംബശ്രീ സംസ്ഥാന മിഷനില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ (അനിമല്‍ ഹസ്ബന്‍ഡറി) പോസ്റ്റിലേക്ക് നിയമനം നടത്തുന്നു. ആകെ 1 ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
പ്രായപരിധി
45 വയസ്.
യോഗ്യത
വെറ്ററിനറി സയന്‍സ് (എം.വി.എസ്.സി)/ എം.ടെക് ഡയറി ടെക്നോളജി/ എം.എസ്.സി അനിമല്‍ സയന്‍സ്/ അനിമല്‍ ബയോടെക്നോളജി.
മൃഗ സംരക്ഷണ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം
60,000 രൂപ.
അപേക്ഷ
ഉദ്യോഗാർഥികൾ http://www.cmd.kerala.gov.in സന്ദര്‍ശിച്ച് ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 30 (വൈകീട്ട് 5 മണി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.kudumbashree.org
2.
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ. പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് (പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണം നാല്) നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷര്‍ 18 നും 46 നുംഇടയില്‍ പ്രായമുള്ളവരും (എസ്സ്.സി/എസ്. റ്റി 49 വയസ്സ് വരെ) പത്താം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം.
2024 സെപ്റ്റംബര്‍ രണ്ട് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്ബൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.
അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും.