കേരളത്തിലെ വിവിധ ജില്ലകളിലെ അങ്കണവാടികളില് വര്ക്കര്, ഹെല്പ്പര്മാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിജയിച്ചവര്ക്കും, തോറ്റവര്ക്കും ഒരുപോലെ അപേക്ഷിക്കാവുന്ന ഒഴിവുകളാണിത്.
നിലവില് എറണാകുളം ജില്ലയിലാണ് ഒഴിവുള്ളത്.
1. വാഴക്കുളം അഡീഷണല് ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില് ഭാവിയില് ഉണ്ടായേക്കാവുന്ന അങ്കണവാടി ഹെല്പ്പര്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.
പ്രായം: 2024 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായവരും 46 വയസ് പൂര്ത്തിയാകാത്തവരുമായിരിക്കണം.
സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവിന് അര്ഹതയുണ്ടായിരിക്കും.
യോഗ്യത
ആലുവ മുനിസിപ്പാലിറ്റിയില് സ്ഥിര താമസക്കാരാകണം. അപേക്ഷകര് പത്താം ക്ലാസ്സോ തത്തുല്ല്യ പരീക്ഷയോ പാസായിരിക്കുവാന് പാടില്ലാത്തതും എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം.
എന്നാല് എസ്.എസ്. എല്.സി പാസാകാത്തവരുടെ അഭാവത്തില് എസ്.എസ്.എല്.സി പാസായവരേയും പരിഗണിക്കും.
അപേക്ഷ
പുരിപ്പിച്ച അപേക്ഷകള് ഒക്ടോബര് 30 ന് വൈകിട്ട് അഞ്ച് വരെ തോട്ടക്കാട്ട്കരയില് പ്രവര്ത്തിക്കുന്ന വാഴക്കുളം അഡീഷണല് ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസില് സ്വീകരിക്കും. അപേക്ഷയുടെ മാതൃത വാഴക്കുളം അഡീഷണല് ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ്, ആലുവ മുനിസിപ്പല് ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും.
2.
എറണാകുളം ജില്ലയിലെ പാമ്ബാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്ക്കര്മാരെ തെരെഞ്ഞെടു ക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്ക്കര്മാരേയും അങ്കണവാടി ഹെല്പ്പര്മാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്രായം: 2024 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായിട്ടുളളവരും 46 വയസ് പൂര്ത്തിയാകാത്തവരുമായ വനിതകള്ക്ക് അപേക്ഷിക്കാം.
പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില് സ്ഥിരതാമസമാക്കിയിട്ടുളളവരാകണം.വര്ക്കര് തസ്തികയില് പത്താം ക്ലാസ്സാണ് യോഗ്യത.
ഹെല്പ്പര് തസ്തികയില് അപേക്ഷകര് എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം. ഫോണ്: 0485 2274404