കൃഷി അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മൊബൈൽ ആപ്പുമായി കേരള കാർഷിക സർവകലാശാല. കേരളത്തിലെ 100 വിളകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.
ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ആപ്പിലെ വിവരങ്ങൾ പത്ത് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിളപരിപാലനം, കീടരോഗ നിയന്ത്രണം, ജൈവകൃഷി രീതികൾ, വളങ്ങളും കീടനാശിനികളും, കാർഷിക പ്രശ്നോത്തരി, വിഡിയോ ഗാലറി, പോസ്റ്ററുകൾ, ഡയറക്ടറി സഹായം, ആപ്ലിക്കേഷൻ വിവരങ്ങൾ, വിദഗ്ധരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയാണ് അവ.
കൃഷിരീതി തിരഞ്ഞെടുത്താൽ ഓരോ വിളയുടെ വിത്ത്, കൃഷിരീതി, വളപ്രയോഗം മുതൽ വിളവെടുപ്പു വരെയുള്ള സമഗ്ര വിവരങ്ങൾ മനസ്സിലാക്കാം. വിളപരിപാലനത്തിൽ ധാന്യവിളകൾ, നാണ്യവിളകൾ, പഴവർഗങ്ങൾ, പച്ചക്കറിവിളകൾ, സുഗന്ധവിളകൾ, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കാലിത്തീറ്റവിളകൾ എന്നിങ്ങളെ ഓരോ തരം വിളകളും ഇനം തിരിച്ചിട്ടുണ്ട്.
ഓരോ വിളയ്ക്കും ഉണ്ടാകാവുന്ന കീട, രോഗ ബാധകൾ അവയുടെ പ്രതിവിധികൾ എന്നിവയും വിവിധ ജൈവകൃഷി രീതികൾ, ജൈവ കീടനാശിനികൾ തയാറാക്കുന്ന രീതികൾ തുടങ്ങിയവയെല്ലാം വിശദമായുണ്ട്.
കർഷകർക്ക് ഉപകാരപ്പെടുന്ന മുന്നൂറിലധികം വിഡിയോകൾ ആപ്പിൽ ലഭ്യമാണ്. കർഷകരുടെ സംശയങ്ങൾക്കു മറുപടി നൽകുന്ന പ്രശ്നോത്തരി, കൃഷി സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഓരോ രംഗത്തെയും വിദഗ്ധരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്.
കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷൻ സെന്ററാണ് ഫാം എക്സ്റ്റൻഷൻ മാനേജർ എന്ന ആപ് വികസിപ്പിച്ചത്.
Farm Extension Manager (FEM@Mobile) is a mobile application developed for agriculture, containing information on 100 essential crops of Kerala. It includes information on crop cultivation, plant protection, organic inputs, agrochemicals, agricultural quiz, video gallery, farm posters, expert support, contact directory, and app info.
The crops are categorized into different groups like spices, vegetables, and medicinal plants. It includes information on planting, variety, fertilizer, aftercare and harvest. The app also includes information on organic and inorganic methods for plant protection, and has an expert support feature for users to send field photos directly to scientists.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക