Thursday, February 13, 2025

നോര്‍ക്കയുടെ അബൂദബി റിക്രൂട്ട്‌മെന്റ്; നൂറിലധികം ഒഴിവുകള്‍; പുരുഷന്‍മാര്‍ക്ക് അവസരം

നോര്ക്ക റൂട്ട്സിന് കീഴില് യുഎഇയിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്. അബുദബിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

പുരുഷ നഴ്സുമാര്ക്കാണ് അവസരം. അപേക്ഷ നല്കേണ്ട അവസാന തീയതി ഫെബ്രുവരി 18.

യോഗ്യത

നഴ്സിങ്ങില് ബിഎസ് സി, പോസ്റ്റ് ബിഎസ് സി യോഗ്യത. എമര്ജന്സി/ കാഷ്വല്റ്റി അല്ലെങ്കില് ഐസിയു സ്പെഷ്യാലിറ്റിയില് കുറഞ്ഞത് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

ബിഎല്എസ് (ബേസിക് ലൈഫ് സപ്പോര്ട്ട്), എസിഎല്എസ് (അഡ്വാന്സ്ഡ് കാര്ഡിയോവസ്കുലാര് ലൈഫ് സപ്പോര്ട്ട്), മെഡിക്കല് നഴ്സിങ് പ്രാക്ടീസ് യോഗ്യതയും വേണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ഏകദേശം 5000 ദിര്ഹം (1.19 ലക്ഷം) രൂപ ശമ്ബളം ലഭിക്കും. പുറമെ താമസം, ഫുഡ്, ആരോഗ്യ ഇന്ഷുറന്സ്, രണ്ടുവര്ഷത്തിലൊരിക്കല് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, മറ്റ് ആനുകൂല്യങ്ങള് എന്നിവയും ലഭിക്കും.

സൈക്കിള് റൊട്ടേഷന് വ്യവസ്ഥയില് പരമാവധി 120 ദിവസം വരെ ജോലിയും, 28 ദിവസം അവധിയും ലഭിക്കും.

അപേക്ഷ

വിശദമായ സിവി http://www.norkaroots.org, http://www.nifl.norkaroots.org വെബ്സൈറ്റുകള് സന്ദര്ശിച്ച്‌ തന്നിരിക്കുന്ന മാതൃകയില് അയക്കുക. കൂടുതല് വിവരങ്ങള്ക്ക് 0471- 2770536, 539, 540, 577, 1800 425 3939 (ഇന്ത്യയില് നിന്ന്), +91-8802 012 345 (വിദേശത്ത് നിന്ന്) മിഡ്സ് കോള് സര്വീസില് ബന്ധപ്പെടാം.

Norcas Abu Dhabi Recruitment More than 100 vacancies Opportunity for men

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular