കേ ന്ദ്ര സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിങ് ഇപ്പോള് വിവിധ പോസ്റ്റുകളില് ജോലിക്കാരെ നിയമിക്കുന്നുണ്ട്.
കുറഞ്ഞത് പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്കായി ആകെ 16 ഒഴിവുകളാണുള്ളത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി നവംബര് 30.
തസ്തിക & ഒഴിവ്
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിങ്ങില് ജോലി. മള്ട്ടി ടാസ്കിങ് സ്റ്റാഫ്, ലോവര് ഡിവിഷന് ക്ലര്ക്ക്, ടെക്നീഷ്യന്, ടെക്നിക്കല് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവുകള്.
Advt No IFGTB/01/2024
മള്ട്ടി ടാസ്കിങ് സ്റ്റാഫ് = 08 ഒഴിവ്
ലോവര് ഡിവിഷന് ക്ലര്ക്ക് = 01 ഒഴിവ്
ടെക്നീഷ്യന് = 03 ഒഴിവ്
ടെക്നിക്കല് അസിസ്റ്റന്റ് = 04 ഒഴിവ്
ശമ്ബളം
18,000 രൂപ മുതല് 29,200 രൂപ വരെ ശമ്ബളം ലഭിക്കും.
പ്രായപരിധി
മള്ട്ടി ടാസ്കിങ് സ്റ്റാഫ്
18 മുതല് 27 വയസ് വരെ.
ലോവര് ഡിവിഷന് ക്ലര്ക്ക്
18 മുതല് 27 വയസ് വരെ.
ടെക്നീഷ്യന്
18 മുതല് 30 വയസ് വരെ.
ടെക്നിക്കല് അസിസ്റ്റന്റ്
21 മുതല് 30 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും)
യോഗ്യത
മള്ട്ടി ടാസ്കിങ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം.
ലോവര് ഡിവിഷന് ക്ലര്ക്ക്
പ്ലസ് ടു വിജയം.
ടെക്നീഷ്യന്
പ്ലസ് ടു (സയന്സ് സ്ട്രീം)
ടെക്നിക്കല് അസിസ്റ്റന്റ്
Bachelor Degree in Science in the relevant field/ specialization (Agriculture/ Biotechnology/ Botany, Foretsry, Zoology)
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിങ് വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
job under Central Forest Department Eligible candidates from 10th standard Know more