Friday, November 22, 2024

ഫാർമസിസ്റ്റ്, ഡ്രൈവർ, തെറാപ്പിസ്റ്റ്…തീർന്നില്ല ഈ യോഗ്യത ഉണ്ടോ? ഇതാ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

നാഷണല്‍ ആയുഷ മിഷന്‍ ഹോമിയോ വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്ക് മറ്റു പദ്ധതികളിലേക്കും ഫാർമസിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സി.സി.പി/ എൻ.സി.പി/ തതുല്യം. പ്രതിമാസ വേതനം 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖം സെപ്റ്റംബർ 11ന് രാവിലെ 10ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ http://nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2939190.

ഫെസിലിറ്റേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃശൂര്‍ മെഡിക്കല്‍ കോളജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സയ്‌ക്കെത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗക്കാരാകണം. യോഗ്യത- പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹോണറേറിയം 20000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ഥികള്‍ 1.30 നകം റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0480 2706100.

ആംബുലന്‍സ് ഡ്രൈവര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വീസ് നടത്തുന്നതിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടാകണം. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്ഥിരതാമസക്കാരാകണം. ഇവരുടെ അഭാവത്തില്‍ മറ്റുള്ള അപേക്ഷകരെ പരിഗണിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 25- 40 വയസ്. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ അസല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലെ ഓഗസ്റ്റ് 31ന് രാവിലെ 11ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2706100.

ഓസ്ട്രിയയിൽ മലയാളികൾക്ക് വൻ തൊഴിലവസരമൊരുങ്ങുന്നു; പ്രതിവർഷം വേണ്ടത് 9000 പേരെ
തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ മിഷന്‍ ഭാരതീയ ചികിത്സ വകുപ്പിലേക്ക് തെറാപ്പിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. പ്രതിമാസ വേതനം 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 2024 ഓഗസ്റ്റ് ആറിന് 40 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖം സെപ്റ്റംബര്‍ 10ന് രാവിലെ 10ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ http://nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2939190.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular