സിഡാകിൽ നിരവധി ഒഴിവുകൾ. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മൊഹാലി, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, നോയിഡ, പട്‌ന, പുണെ, സില്‍ച്ചര്‍, ഗുവാഹത്തി സെന്ററുകളിലായി 801 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, പ്രൊജക്ട് അസോസിയേറ്റ്,പ്രൊജക്ട് എഞ്ചിനീയർ, പ്രൊജക്ട് ടെക്നീഷ്യൻ സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. ഓണ്‍ലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്- http://www.cdac.in
അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- സിവില്‍ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി- 21 – 35 വയസ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം 18000 രൂപ. താല്‍പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമുകള്‍ ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും ആമ്പലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0480 2706100.
job2
എസ്.സി പ്രമോട്ടര്‍ നിയമനം
അന്തിക്കാട് ബ്ലോക്കിലെ അരിമ്പൂര്‍ പഞ്ചായത്തില്‍ എസ്.സി പ്രമോട്ടറായി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 21ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗക്കാരും പ്രസ്തുത ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. പ്രായപരിധി 18- 40 വയസ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത (പ്ലസ് ടു), പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (പകര്‍പ്പുകള്‍ അടക്കം), ഫോട്ടോ സഹിതമുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി പങ്കെടുക്കണം. മുമ്പ് എസ്.സി പ്രമോട്ടറായി പ്രവര്‍ത്തിക്കുകയും എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി തിരിച്ചുവിടുകയും ചെയ്തവര്‍ക്ക് അവസരം ഉണ്ടാകില്ല. ഫോണ്‍: 0487 2360381.
ജൂനിയർ കൺസൾട്ടന്റ് നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്‌സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.erckerala.org
സെക്യൂരിറ്റി അഭിമുഖം
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.