Thursday, November 21, 2024

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി; ദിവസം 1100 രൂപ വരെ ശമ്ബളം വാങ്ങാം; ഇന്റര്‍വ്യൂ മുഖേന നിയമനങ്ങള്‍

1. ക്ലറിക്കൽ ജോലി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല് ജോലികള്ക്കായി ഒരു ഉദ്യോഗാര്ത്ഥിയെ വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കുന്നു.

നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകള് സഹിതം ഓഫീസില് നേരിട്ടോ, ഇമെയില് മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://www.bcdd.kerala.gov.in ല് ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. ഫോണ്: 04952377786.

2. ഫാര്മസിസ്റ്റ്

ചേവായൂരിലെ സര്ക്കാര് ത്വക്ക് രോഗാശുപത്രിയിലെ ഫാര്മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് ഫാര്മസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ആശുപത്രിയിലെ റിക്രിയേഷന് ഹാളിലാണ് കൂടിക്കാഴ്ച. അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം എത്തണം.

3. പബ്ലിക് റിലേഷന്സ് ഓഫീസര്

തിരുവനന്തപുരം കോളജ് ഓഫ് എന്ജിനിയറിങ്ങില് പബ്ലിക് റിലേഷന് ഓഫീസര് തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കില് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം മാസ് കമ്മ്യൂണിക്കേഷന് ബിരുദാനന്തര ബിരുദം അല്ലെങ്കില് ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വര്ഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷന്സ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയില്. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.

താത്പര്യമുള്ളവര് ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസല് സര്ട്ടിഫിക്കറ്റുകള്, സര്ട്ടിഫിക്കറ്റുകളുടെ അസല് പകര്പ്പുകള് എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക http://www.cet.ac.in ല് ലഭ്യമാണ്.

4. റിസര്ച്ച്‌ സ്റ്റാഫ്
തൃശൂര് ഗവ. എന്ജിനിയറിങ് കോളേജിലെ ഇലക്‌ട്രോണിക്സ് ആന്ഡ് കമ്മ്യൂണിക്കേഷന് വിഭാഗത്തില് എന്.ആര്.ബി ഫണ്ടഡ് പ്രൊജക്ടില് റിസര്ച്ച്‌ സ്റ്റാഫിനെ കരാറില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതല് വിവരങ്ങള് http://www.gectcr.ac.in ല് ലഭ്യമാണ്. അപേക്ഷ 24നകം ഓണ്ലൈനായി സമര്പ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular