കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ടില് ജോലി നേടാം. കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് (KIAL) ഇപ്പോള് വിവിധ തസ്തികകളില് കരാര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ചീഫ് സെക്യൂരിറ്റി ഓഫീസര് (CSO), സീനിയര് മാനേജര് (ARFF), അസിസ്റ്റന്റ് മാനേജര് (ARFF) പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 7ന് മുമ്ബായി ഓണ്ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് (KIAL) ല് ചീഫ് സെക്യൂരിറ്റി ഓഫീസര് (CSO), സീനിയര് മാനേജര് (ARFF), അസിസ്റ്റന്റ് മാനേജര് (ARFF) നിയമനം.
ചീഫ് സെക്യൂരിറ്റി ഓഫീസര് (CSO) = 1 ഒഴിവ്.
സീനിയര് മാനേജര് (ARFF) = 1 ഒഴിവ്.
അസിസ്റ്റന്റ് മാനേജര് (ARFF) = 2 ഒഴിവ്.
കൂടുതല് വിവരങ്ങള്,
ചീഫ് സെക്യൂരിറ്റി ഓഫിസര് ( CSO)
പ്രായപരിധി: 58 വയസ്സ്
യോഗ്യത
AVSEC കോഴ്സില് സര്ട്ടിഫിക്കേഷനോട് കൂടിയ ഏതെങ്കിലും വിഷയത്തില് ബിരുദം
പരിചയം: 15 വര്ഷം
സീനിയര് മാനേജര് ( ARFF)
യോഗ്യത
ഓട്ടോമൊബൈല് / മെക്കാനിക്കല് / ഫയര് എന്ജിനീയറിങ്ങില് ബിരുദം
അല്ലെങ്കില് നാഗ്പൂരിലെ നാഷണല് ഫയര് സര്വീസസ് കോളേജില് നിന്ന് ഡിവിഷണല് ഫയര് ഓഫീസേഴ്സ് കോഴ്സ് വിജയകരമായി പൂര്ത്തിയാക്കിയവര്.
OR,
മെക്കാനിക്കല്/ഓട്ടോമൊബൈല്/ഫയര്/ഇലക്‌ട്രിക്കല്/ഇലക്ട്രോണിക്സ്, ജിഫയര് എന്നിവയില് ഡിപ്ലോമയും ലെവല് 4 സര്ട്ടിഫിക്കേഷനു.
OR
സയന്സില് ബിരുദവും AAI നിന്ന് സീനിയര് ഫയര് ഓഫീസര് കോഴ്സും വിജയകരമായി പൂര്ത്തിയാക്കിയവര്
പരിചയം: 15 വര്ഷം
അസിസ്റ്റന്റ് മാനേജര് ( ARFF)
പ്രായപരിധി: 45 വയസ്.
യോഗ്യത
IFEല് നിന്നുള്ള ബിരുദ അംഗത്വം (ഇന്ത്യ/യുകെ)
അല്ലെങ്കില് ബിരുദം, BTC, ഹെവി വെഹിക്കിള് ലൈസന്സ്
അല്ലെങ്കില് ഫയര് എന്ജിനീയറിങ്ങില് ഡിപ്ലോമ.
പരിചയം: 8 വര്ഷം/ ഇന്ത്യന് എയര്ഫോഴ്സ്, ഇന്ത്യന് നേവി അല്ലെങ്കില് ഇന്ത്യന് ആര്മി എന്നിവയില് നിന്ന് വിരമിച്ച ജൂനിയര് കമ്മീഷന്ഡ് ഓഫീസര്( 15 വര്ഷത്തെ പരിചയം)
ശമ്ബളം: 51,000 രൂപ.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായി വായിച്ചതിന് ശേഷം അപേക്ഷ നല്കാം. ഓണ്ലൈന് മുഖേനയുള്ള അപേക്ഷകള് മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ നല്കേണ്ട അവസാന തീയതി ആഗസ്റ്റ് 7 വൈകീട്ട് 5.00 മണി. പൂര്ണ്ണമായും ഇന്റര്വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ: click
വിജ്ഞാപനം: click