Wednesday, January 22, 2025

സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ വനിതകള്‍ക്ക് ജോലി; പത്താം ക്ലാസ് പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം

പത്താം ക്ലാസ് വിജയിച്ച വനിതകള്ക്ക് കേരള സര്ക്കാര് സ്ഥാപനത്തില് താല്ക്കാലിക ജോലി നേടാന് അവസരം. കോഴഞ്ചേരി കീഴുകര സര്ക്കാര് മഹിള മന്ദിരത്തില് ദിവസ വേതനാടിസ്ഥാനത്തില് മേട്രണെ നിയമിക്കുന്നുണ്ട്.

പ്രായപരിധി

50 വയസ് കവിയാന് പാടില്ല.

യോഗ്യത

മേട്രണ് പോസ്റ്റിലേക്ക് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത്. പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷ

സേവന തല്പരരായ ഉദ്യോഗാര്ഥികള് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുട അസലും, പകര്പ്പുകളും സഹിതം നവംബര് 22ന് രാവിലെ 11 മണിക്ക് മഹിള മന്ദിരത്തില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം.

സംശയങ്ങള്ക്ക്: 0468 231 0057, 9947297363 എന്ന നമ്ബറില് ബന്ധപ്പെടുക.

job in women in government mahila mandhiram passed 10th class can attend the interview

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

കുടുംബശ്രീ കേരള ചിക്കന് പദ്ധതിക്ക് കീഴില് മാര്ക്കറ്റിങ് എക്സിക്യൂട്ടീവുമാരെ നിയമിക്കുന്നു. കണ്ണൂര് ജില്ലയില് കേരള ചിക്കന് പദ്ധതിക്ക് കീഴില് ഔട്ട്ലറ്റുകള് ആരംഭിക്കുന്ന സാഹചര്യത്തില് ഫീല്ഡ് തല ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുക്കുന്നത്. താഴെ നല്കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് നവംബര് 22നകം തപാല് മുഖേന അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

കുടുംബശ്രീ കേരള ചിക്കന് പദ്ധതിക്ക് കീഴില് ഫീല്ഡ് തല മാര്ക്കറ്റിങ് എക്സിക്യൂട്ടീവുമാരെ നിയമിക്കുന്നു.

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാനാവും. 01.10.2024ന് 30 വയസ് കഴിഞ്ഞവരാവരുത്.

യോഗ്യത

എം.ബി.എ/ ഡിഗ്രിയും രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

ശമ്ബളം

ജോലി ലഭിച്ചാല് 20,000 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും.

അപേക്ഷ

മാര്ക്കറ്റിങ് എക്സിക്യൂട്ടീവ് ജോലിയിലേക്ക് എഴുത്ത് പരീക്ഷ, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്പര്യമുള്ള ഉദ്യോഗാര്ഥികള് വെള്ള പേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് എന്നിവ സഹിതം അപേക്ഷ നല്കണം.

പൂരിപ്പിച്ച അപേക്ഷ 2024 നവംബര് 22ന് മുന്പായി കുടുംബശ്രീ ജില്ല മിഷന് ഓഫീസ്, ബി.എസ്.എന്.എല് ഭവന് മൂന്നാം നില, സൗത്ത് ബസാര്, കണ്ണൂര്-2 എന്ന വിലാസത്തില് എത്തിക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം. കൂടുതല് വിവരങ്ങള്ക്ക് 0497 2702080 ല് ബന്ധപ്പെടുക.

വിജ്ഞാപനം: Click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular