പത്താം ക്ലാസ് യോഗ്യതയില് കേന്ദ്ര സേനകളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റുകളില് പ്രധാനപ്പെട്ടതാണ് എസ്.എസ്.സിയുടെ ജി.ഡി കോണ്സ്റ്റബിള് റിക്രൂട്ട്മെന്റ്.
ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്.പി.എഫ്, എസ്.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര സേനകളില് നിങ്ങള്ക്ക് ജോലി നേടാന് കഴിയും. സ്റ്റാഫ് സെലക്ഷന് കമ്മീഷന് ഇപ്പോള് ജി.ഡി കോണ്സ്റ്റബിള് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 39481 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ഓണ്ലൈനായി ഒക്ടോബര് 14 വരെ അപേക്ഷ നല്കാം. വിശദവിവരങ്ങള് താഴെ,
ബോര്ഡര് സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്ട്രല് റിസര്വ് പൊലിസ് ഫോഴ്സ് (CRPF), ഇന്തോടിബറ്റന് ബോര്ഡര് പൊലിസ് (ITBP) , സഷസ്ത്ര സീമാ ബെല് (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്സ് (AR), നര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (NCB) എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുക.
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ GD കോണ്സ്റ്റബിള് റിക്രൂട്ട്മെന്റ്. ആകെ 39,481 ഒഴിവുകള്.
പുരുഷന് = 35612 ഒഴിവുകള്.
വനിതകള് = 3869 ഒഴിവുകള്.
പുരുഷന്
ബി.എസ്.എഫ് = 13306
സി.ഐ.എസ്.എഫ് = 6430
സി.ആര്.പി.എഫ് = 11299
എസ്.എസ്.ബി = 819
ഐ.ടി.ബി.പി = 2564
എ.ആര്= 1148
എസ്.എസ്.എഫ് = 35
എന്.സി.ബി = 11
സ്ത്രീകള്
ബി.എസ്.എഫ് = 2348
സി.ഐ.എസ്.എഫ് = 715
സി.ആര്.പി.എഫ് = 242
എസ്.എസ്.ബി = –
ഐ.ടി.ബി.പി = 453
എ.ആര്= 100
എസ്.എസ്.എഫ് = –
എന്.സി.ബി = 11
എന്നിങ്ങനെയാണ് ഓരോ സേനകളിലെയും സ്ത്രീ, പുരുഷ ഒഴിവുകള്.
പ്രായപരിധി
18 വയസിനും, 23 വയസിനും ഇടയില് പ്രായം.
പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗക്കാര്ക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാര്ക്കും വിരമിച്ച സൈനികര്ക്കും ഉയര്ന്ന പ്രായപരിധിയില് നിന്ന് മൂന്ന് വയസ്സ് ഇളവ്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്ഡിന് കീഴില് 10ാം ക്ലാസ് വിജയം / തത്തുല്യം.
അപേക്ഷ
ജനറല് കാറ്റഗറി = 100 രൂപ.
എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, വനിതകള് എന്നിവര്ക്ക് ഫീസടക്കേണ്ടതില്ല.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കി സംശയങ്ങള് തീര്ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click