സാംസ്കാരിക വകുപ്പിന്റെ കീഴില്‍ താല്‍ക്കാലിക നിയമനത്തിന് അവസരം. സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നത്.
അപേക്ഷകന്റെ പ്രായപരിധി 50 വയസ്. .
ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍
ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികളിലുള്ള മുന്‍ പരിയചയവുമാണ് യോഗ്യത.
എ.സി പ്ലാന്റ് ഓപ്പറേറ്റര്‍
മെക്കാനിക്കല്‍ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങും 5 വര്‍ഷ പ്രവൃത്തി പരിയവുമാണ് യോഗ്യത.
ഇലക്ട്രോണിക്സ് ടെക്നീഷ്യന്
ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുന്‍പരിചയവുമാണ് യോഗ്യത.
ഗാർഡനർ
7ാം ക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാര്‍ഡനിങ്ങില്‍ ഏതെങ്കിലും ലിമിറ്റഡ് കമ്ബനികളിലോ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകള്‍ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തില്‍ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712478193
ഇമെയില്‍: culturedirectoratec@gmail.com