ന്യൂഡല്‍ഹി:(KVARTHA) റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പാരാമെഡിക്കല്‍ തസ്തികകള്‍ക്കായി നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാൻ അവസാന തീയതി സെപ്റ്റംബർ 16 ആണ്. സെപ്റ്റംബർ 17 മുതല്‍ 26 വരെയുള്ള കാലയളവില്‍, അപേക്ഷകർക്ക് അവരുടെ അപേക്ഷകളില്‍ ആവശ്യമായ തിരുത്തങ്ങള്‍ വരുത്താൻ കഴിയും.
തസ്തികകളുടെ വിശദാംശങ്ങള്‍
വിവിധ തസ്തികകളിലായി 1376 തസ്തികകള്‍ ഒഴിവുണ്ട്. ഡയറ്റീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, ഓഡിയോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡയാലിസിസ് ടെക്‌നീഷ്യൻ, ഹെല്‍ത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III, ലാബോറട്ടറി സൂപ്രണ്ട്, പെർഫ്യൂഷനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് II, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, കാത്ത് ലാബോറട്ടറി ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്), റേഡിയോഗ്രാഫർ എക്സ്-റേ ടെക്‌നീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, കാർഡിയാക് ടെക്‌നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, ഇസിജി ടെക്‌നീഷ്യൻ, ലാബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II, ഫീല്‍ഡ് വർക്കർ എന്നിവയാണ് തസ്തികകള്‍.
അപേക്ഷാ ഫീസ്
എല്ലാ അപേക്ഷകർക്കും അപേക്ഷാ ഫീസ് 500 രൂപയാണ്. എന്നാല്‍ എസ് സി, എസ് ടി എക്സ്-സർവീസ്‌മെൻ, ഭിന്നശേഷിക്കാർ, സ്ത്രീകള്‍, ട്രാൻസ്‌ജെൻഡർ, മൈനോറിറ്റി വിഭാഗങ്ങള്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവർക്ക് 250 രൂപയാണ് ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകള്‍, യുപിഐ എന്നിവ വഴി പേയ്മെന്റ് നടത്താം.
യോഗ്യതാ മാനദണ്ഡങ്ങള്‍
അപേക്ഷിക്കാൻ അവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധിയും ഔദ്യോഗിക അറിയിപ്പില്‍ നിന്ന് പരിശോധിക്കാം. ചില യോഗ്യതാ മാനദണ്ഡങ്ങള്‍ ഇവയാണ്:
* വിദ്യാഭ്യാസ യോഗ്യതകള്‍: തസ്തികയനുസരിച്ച് വ്യത്യസ്തമാണ്.
* മെഡിക്കല്‍ ഫിറ്റ്‌നസ്: അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികകള്‍ക്കുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണം.
* പ്രായപരിധി: ജനുവരി 1, 2025 വരെയുള്ള പ്രായപരിധി പാലിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രേഖകളുടെ പരിശോധന (DV), മെഡിക്കല്‍ പരിശോധന എന്നിവ ഉള്‍പ്പെടുന്നു. സിബിടി ഫലത്തെ അടിസ്ഥാനമാക്കി തസ്തികയ്ക്ക് 1:1 എന്ന അനുപാതത്തില്‍ ഉദ്യോഗാർഥികളെ ഡി വി, മെഡിക്കല്‍ പരിശോധനയ്ക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
അപേക്ഷിക്കേണ്ട രീതി
1. ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)rrbapply(dot)gov(dot)in സന്ദർശിക്കുക.
2. അപേക്ഷാ ലിങ്ക് കണ്ടെത്തുക
3. അക്കൗണ്ട് സൃഷ്ടിക്കുക: ‘Apply’ ടാബിന് കീഴില്‍ ‘Create Account’
4. ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുക.
5. നിങ്ങളുടെ മൊബൈല്‍ നമ്ബർ/ഇമെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
6. അപേക്ഷാ ഫോം പൂരിപ്പിക്കുക.
7. ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ നിർദ്ദേശിച്ച ഫോർമാറ്റില്‍ അപ്‌ലോഡ് ചെയ്യുക.
8. അപേക്ഷാ ഫീസ് അടയ്ക്കുക