Thursday, November 21, 2024

TV, A/C, ഫാൻ മുതലായ റിമോട്ടിൽ വർക്ക് ചെയ്യുന്നതെന്തും ഈ ആപ്പ് ഉപയോഗിച്ച് കൺട്രോൾ ചെയ്യാം…

നമ്മുടെ വീടുകളിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത റിമോട്ടുകൾ ഉപയോഗിക്കേണ്ടി വരുന്നത് വലിയൊരു ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇതിൽ ഏതെങ്കിലും ഒരു റിമോട്ട് കണ്ട്രോൾ കേടുവന്നാൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് നമ്മൾ.

ബാറ്ററിയുടെ ലൂസ് കണക്ഷൻ, കീപാഡ് കംപ്ലൈന്റ് തുടങ്ങിയ തടസ്സങ്ങൾ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. മാത്രമല്ല ഓരോന്നിനും ഓരോ റിമോട്ട് തന്നെ ഉപയോഗിക്കുന്നത് വളരെയധികം തലവേദനയാണ്. പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും ഇവക്കെല്ലാം ഒരു റിമോട്ട് മാത്രമായിരുന്നെങ്കിൽ… എന്നാൽ ഇക്കാലത്ത് അതും സാധ്യമാണ്. നിങ്ങളുടെ മൊബൈലിൽ തന്നെ എല്ലാവിധ ഉപകരണങ്ങളും ഒരു ആപ്പിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കും.

“Remote Control For All TV” എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ടിവി, എസി, സെറ്റ്-ടോപ്പ് ബോക്സ്, ഡിവിഡി പ്ലെയർ, ക്യാമറ, പ്രൊജക്ടർ, എ/വി റിസീവർ, ഫാൻ, വൈഫൈ ഉപകരണങ്ങൾ എന്നിവയെല്ലാം ഒരു ആപ്പിൽ നിന്ന് തന്നെ നിയന്ത്രിക്കാം.

ഈ ആപ്പിന്റെ പ്രധാന സവിശേഷതകൾ:

  • എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉപയോഗിക്കാം : ടിവി, എസി, സെറ്റ്-ടോപ്പ് ബോക്സ്, ഡിവിഡി പ്ലെയർ, ക്യാമറ, പ്രൊജക്ടർ, എ/വി റിസീവർ, ഫാൻ, വൈഫൈ ഉപകരണങ്ങൾ എന്നിവയെല്ലാം ഈ ആപ്പ് പിന്തുണയ്ക്കുന്നു.
  • സ്ക്രീൻ മിററിംഗ് Screen mirroring: നിങ്ങളുടെ ഫോണിലെ സ്ക്രീൻ നിങ്ങളുടെ ടിവിയിലേക്ക് പ്രദർശിപ്പിക്കാം.
  • ക്രോംകാസ്റ്റ് Screencast / Chrome cast: യൂട്യൂബ്, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നിങ്ങളുടെ ടിവിയിലേക്ക് കാസ്റ്റ് ചെയ്യാം.
  • വിവിധ ഭാഷകളിലുള്ള പിന്തുണ: ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, പഞ്ചാബി, ബോജ്പുരി, ഉർദു, മറാത്തി, ഗുജറാത്തി, ഒഡിയ, അസമീസ് എന്നീ ഭാഷകളിൽ ലഭ്യമാണ്.
  • ചാനൽ ഗൈഡ്: നിങ്ങളുടെ ഇഷ്ടപ്പെട്ട ചാനലുകളുടെ ഷെഡ്യൂൾ കാണുക.
  • മൂവി ഗൈഡ്: ഏതു സമയത്ത് ഏതു സിനിമകൾ പ്രദർശിപ്പിക്കുന്നുവെന്ന് കാണുക.
  • ടിവി കൺട്രോൾ ബട്ടണുകൾ: ടിവി ഓൺ/ഓഫ് ചെയ്യാനുള്ള ബട്ടണുകൾ, വോള്യം കൂട്ടാനും കുറയ്ക്കാനും, ചാനൽ മാറ്റാനും മ്യൂട്ട് ചെയ്യാനുമുള്ള ബട്ടണുകൾ, മെനു ബട്ടൺ എന്നിവ ഉൾപ്പെടുന്നു.
  • റിമൈൻഡറുകൾ: നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാമുകൾ മുടങ്ങാതിരിക്കാൻ 5 മിനിറ്റ് അല്ലെങ്കിൽ 30 മിനിറ്റ് മുമ്പ് റിമൈൻഡർ സജ്ജമാക്കാം.
  • ഫേവറിറ്റ് ചാനലുകൾ: നിങ്ങളുടെ ഇഷ്ടപ്പെട്ട ചാനലുകൾ മാർക്ക് ചെയ്യാം.
  • സ്മാർട്ട് ടിവി കൺട്രോൾ: ഓഫ്‌ലൈൻ ടിവികൾക്കും കൺട്രോൾ ചെയ്യാം.
  • IR & സ്മാർട്ട് ടിവി പിന്തുണ: ഇൻഫ്രാറെഡ് (IR) റിമോട്ടുകളും സ്മാർട്ട് ടിവികളും പിന്തുണയ്ക്കുന്നു.
  • റിമോട്ട് history : നിങ്ങൾ അടുത്തിടെ ഉപയോഗിച്ച റിമോട്ടുകൾ ഹോം സ്ക്രീനിൽ കാണിക്കും.
  • സർവീസ് പ്രൊവൈഡർ മാറ്റുക: നിങ്ങളുടെ സർവീസ് പ്രൊവൈഡർ മാറിയാൽ അത് എളുപ്പത്തിൽ മാറ്റാം.

ആൻഡ്രോയിഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വ്യക്തമായി അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular