ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോണിലെ സ്‌റ്റോറേജ് നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫോണിൽ ഒരു പോലുള്ള നിരവധി ഫോട്ടോകൾ ഉണ്ടാവും. മങ്ങിയ ഫോട്ടോകളും ഉണ്ടാവും. ഇക്കാരണത്താൽ, ഫോൺ സ്‌റ്റോറേജ് പെട്ടെന്ന് നിറയാൻ തുടങ്ങുന്നു.
മുൻകാലങ്ങളിൽ ഒന്നിലധികം ഫോട്ടോകളോ ബ്ലർ ഫോട്ടോകളോ ഫോണിൽ സൂക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് ചെയ്യില്ല, കാരണം സ്റ്റോറേജ് വളരെ പരിമിതമാണ്. മാത്രമല്ല ഓരോ വീഡിയോയും ഫോട്ടോയും വലിയ എം ബി യിൽ ആണ് ലഭിക്കുക.
പലതവണ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ നമ്മുടെ ഫോണിൽ സ്റ്റോർ ചെയ്യപ്പെടുന്നു. പിന്നീട് ഈ എണ്ണം കൂടുതലായതിനാൽ, ഫോൺ സ്റ്റോറേജിനും ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നതിനും പ്രയാസപ്പെടേണ്ടി വരാറുണ്ട്. എന്നാൽ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ, വീഡിയോകൾ ഇല്ലാതാക്കുന്നതിലൂടെ, നിങ്ങളുടെ സ്റ്റോറേജ് ശരിയായി സൂക്ഷിക്കാൻ കഴിയും.
പലരും ഈ പ്രശ്നം നേരത്തെ കണ്ടു, ഫോൺ മെമ്മറി വർദ്ധിപ്പിക്കുന്നതിന് വിലകൂടിയ സ്മാർട്ട്ഫോണുകളും എസ്ഡി കാർഡുകളും ഉപയോഗിക്കുന്നു. എന്നാൽ പലപ്പോഴും whatsapp, ഫേസ്ബുക്, ടെലഗ്രാം മുതലായ ആപ്പുകളിലൂടെ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകൾ വീണ്ടും വീണ്ടും ഡൗൺലോഡ് ചെയ്യപ്പെടുന്നു. ഫോട്ടോ എടുക്കുമ്പോഴും ഇതുപോലുള്ള അനുഭവം നമ്മൾ നേരിട്ട് ഉണ്ടാകും.
നിങ്ങളുടെ Android phone, iPhone ലെ എല്ലാ ഫോട്ടോകളുടെയും ഡ്യൂപ്ലിക്കേറ്റുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് Remo Duplicate Photos Remover, ഇതുവഴി ഇത്തരം ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനും സ്റ്റോറേജ് കൂട്ടാനും സാധിക്കും. നിങ്ങളുടെ ഫോണിൽ എത്ര ഫോട്ടോകൾ ഉണ്ട് എന്നതിനെ ആശ്രയിച്ച്, പ്രാഥമിക സ്കാൻ കുറച്ച് സമയമെടുത്തേക്കാം…
സ്കാൻ ചെയ്തുകഴിഞ്ഞാൽ, Remo Duplicate Photos Remover ഫലം കാണിക്കും. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾ അടയാളപ്പെടുത്തുകയും പ്രോസസ്സ് തുടരുകയും ചെയ്യുക. ഇത് വളരെ ലളിതമായി ചെയ്യാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക