തിരുവനന്തപുരം റീജിയണല് കാന്സര് സെന്ററില് കരാറടിസ്ഥാനത്തില് അസിസ്റ്റന്റ് പ്രൊഫസര് (സര്ജിക്കല് ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷകള് ക്ഷണിക്കുന്നു.
ഒക്ടോബര് 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള് http://www.rcctvm.gov.in എന്ന ആര്.സി.സിയുടെ വെബ്സൈറ്റില് ലഭ്യമാണ്.
ഓഫീസ് ട്രെയിനി അഭിമുഖം
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജില് പ്രവര്ത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷന് സെല്ലില് ഓഫീസ് ട്രെയിനിയുടെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര് 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. കൊമേഷ്യല് പ്രാക്ടീസിലോ കമ്ബ്യൂട്ടര് എന്ജിനീയറിങ്ങിലോ 3 വര്ഷത്തെ ഡിപ്ലോമയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്ഥികള് വനിതാ പോളിടെക്നിക് കോളേജില് നേരിട്ട് ഹാജരാകണം.
ഡോക്ടറെ നിയമിക്കുന്നു
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തില് താത്കാലികാടിസ്ഥാനത്തില് ഡോക്ടര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കല് കൗണ്സില് രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില് 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റര്വ്യൂ നടക്കും.
ഇഹെല്ത്ത് സപ്പോര്ട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം സര്ക്കാര് മെഡിക്കല് കോളജ് ആശുപത്രിയില് കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തില് ഇഹെല്ത്ത് സപ്പോര്ട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഒക്ടോബര് 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മൂന്നു വര്ഷത്തെ ഇലക്‌ട്രോണിക്സ്/ കമ്ബ്യൂട്ടര് ഡിപ്ലോമ, ഹാര്ഡ് വെയര് ആന്ഡ് നെറ്റ്വര്ക്കിങ്/ ഹോസ്പിറ്റല് മാനേജ്മെന്റ് സോഫ്റ്റ് വെയര് ആന്ഡ് ഇംപ്ലിമെന്റേഷനില് ഒരു വര്ഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. വേതനം 17,000 രൂപ. പ്രായപരിധി 1841.
അഭിമുഖ തീയതി www.gmckollam.edu.in ല് പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്ബോള് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല് രേഖകളും പകര്പ്പുകളും സഹിതം കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില് സമര്പ്പിക്കണം.
റൂസയില് സിസ്റ്റം അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതര് ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില് സിസ്റ്റം അനലിസ്റ്റ് തസ്തികയില് അന്യത്ര സേവന വ്യവസ്ഥയില് അപേക്ഷ ക്ഷണിച്ചു. ശമ്ബള സ്കെയില് 59300120900. സര്ക്കാര് കോളേജ് (എന്ജിനീയറിങ്/ ആര്ട്സ് ആന്ഡ് സയന്സ്), സര്ക്കാര് പോളിടെക്നിക്ക് എന്നിവിടങ്ങളില് സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടര് പ്രോഗ്രാമര്/ ഇന്സ്ട്രക്ടര് ഗ്രേഡ് 1 എന്നീ തസ്തികകളില് ജോലി ചെയ്ത് വരുന്നവര്ക്കും ഈ സ്ഥാപനങ്ങളില് മേല്പ്പറഞ്ഞ ശമ്ബള സ്കെയിലില് ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരില് എന്ജിനീയറിങ്ങില് ഏതെങ്കിലും വിഷയത്തില് ബിരുദവും പിജിഡിസിഎ സര്ട്ടിഫിക്കറ്റും അല്ലെങ്കില് എംസിഎ/ എംഎസ്സി ഇന് കമ്ബ്യൂട്ടര് സയന്സ് വിദ്യാഭ്യാസ യോഗ്യത ഉളളവര്ക്കും അപേക്ഷിക്കാം.
ഐഐഐടിഎംകെ കോഴ്സ് സര്ട്ടിഫിക്കറ്റ് അല്ലെങ്കില് ഡിജിറ്റല് യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന് ഇഗവേര്ണന്സ് സര്ട്ടിഫിക്കറ്റ്/പിഎഫ്‌എംഎസ്ലെ പരിചയം എന്നിവയില് ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകര് മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില് അപേക്ഷ നല്കണം. താല്പര്യമുളളവര് റൂസ സ്റ്റേറ്റ് പ്രൊജക്‌ട് കോഓര്ഡിനേറ്റര്, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്ബസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തില് തപാല് മുഖേനയോ keralarusa@gmail.com എന്ന ഇമെയില് വിലാസത്തിലോ ഒക്ടോബര് 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമര്പ്പിക്കണം.
Vacancies in RCC and Roosa Direct interview without examination Know more