Friday, November 22, 2024

പത്താം ക്ലാസ് ഉണ്ടോ റെയില്‍വേയിലും, പോലീസിലും ഒഴിവുകള്‍

പത്താംക്‌ളാസ്സ് അല്ലെങ്കില്‍ പ്ലസ് ടു ഉള്ളവർക്ക് ഇപ്പോള്‍ നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത് . അതും റെയില്‍വേയിലും പോലീസിലും ആണ് ഇപ്പോള്‍ നിരവധി ഒഴിവുകള്‍ വന്നിട്ടുള്ളത് , കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 39481 ഒഴിവുകളുള്ളപ്പോള്‍ റയില്‍വേയില്‍ 11558 ഒഴിവുക ളാണ് വന്നിട്ടുള്ളത് . എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേയ്ക്ക് ഒക്ടോബര്‍ 14 വരെയും റയില്വേ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് ഒക്ടോബര്‍ 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിശദവിവരങ്ങള്‍ ഇങ്ങനെ

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ GD കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി മിനിമം പത്തം ക്‌ളാസ് യോഗ്യത ഉള്ളവരെ ക്ഷണിക്കുന്നു . വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 39481 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 5 മുതല്‍ 2024 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വഴി ഇനി പറയുന്ന സേനകളിലേക്കാണ് നിയമനം നടക്കുന്നത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമാ ബാല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിള്‍സ് (AR), നർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB).
18 നും 23 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ഉണ്ട് . ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയില്‍ നിന്ന് മൂന്ന് വയസ്സ് ഇളവ് ഉണ്ടായിരിക്കും .അപേക്ഷാ ഫീസ്‌ Rs.100/- .അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 14 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചീഫ് കൊമേഴ്സ്യല്‍ – ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ , ഗുഡ്സ് ട്രെയിൻ മാനേജർ ,ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് -, സീനിയർ ക്ലർക്ക് – ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ബിരുദം ആവശ്യമാണ് . അപേക്ഷാ ഫീസ്‌ ജനറല്‍ EWS / OBC ക്കാർക്ക് Rs. 500/-രൂപയും
SC / ST / സ്ത്രീകള്‍ എന്നിവർക്ക് Rs. 250/-രൂപയുമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് കാണു

RAILWAY : ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.rrbchennai.gov.in/
SSC Constable GD ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.gov.in/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular