Wednesday, July 2, 2025

നിങ്ങളുടെ പാൻ കാർഡ് ഒറിജിനലാണോ ? ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാരിന്റെ ഈ ആപ്പ് ഉപയോഗിക്കൂ…

പണമിടപാടുകൾക്കും ബാങ്ക് ലോൺ, മാസവേതനം, ഇപിഎഫ് തുടങ്ങിയ മിക്ക അത്യാവശ്യ കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമായിരിക്കുകയാണ്. പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലും നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു.

ഒരു തിരിച്ചറിയല്‍ രേഖ(identity card) എന്ന നിലയിലും ഇന്ത്യയിലുടനീളം വ്യക്തികള്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരവധി വ്യാജ പാന്‍ കാര്‍ഡുകള്‍ പലരും ഉപയോഗിക്കുന്നുണ്ട്. ഇവ തിരിച്ചറിയാന്‍ അടുത്ത കാലം വരെ ഏറെ ബുദ്ധിമുട്ടായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പാന്‍കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ ആദായനികുതി വകുപ്പ് (income tax department)പാന്‍ കാര്‍ഡുകള്‍ക്കായി എന്‍ഹാന്‍സ്ഡ് ക്വിക്ക് റെസ്പോണ്‍സ് (ക്യുആര്‍) കോഡ് അവതരിപ്പിച്ചിട്ടുണ്ട്. 2018 ജൂലൈ മുതല്‍, എല്ലാ പാന്‍ കാര്‍ഡുകളിലും നികുതിദായകനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ഒരു യുണിക്ക് QR കോഡ് പതിപ്പിച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് ഉടമയുടെ ചിത്രം, പേര്, അച്ഛന്‍ / അമ്മയുടെ പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ ഈ QR കോഡ് ഉപയോഗിച്ച് പരിശോധിക്കാം.

ദായനികുതി വകുപ്പില്‍ നിന്ന് നല്‍കിയിട്ടുള്ള നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (PAN) കാര്‍ഡില്‍ ഒരു വലിയ ക്വിക്ക് റെസ്പോണ്‍സ് (QR) കോഡ് നിങ്ങള്‍ കണ്ടിരിക്കണം. സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ് വ്യാജമാണോ എന്നു കണ്ടെത്തനാവും. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് 12 മെഗാപിക്സൽ ക്യാമറയുള്ള ഒരു സ്മാര്‍ട്ട്‌ഫോണും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ഒരു പ്രത്യേക ആപ്പും ആണ്.

ഒരു വ്യാജ പാന്‍ കാര്‍ഡ് എങ്ങനെ തിരിച്ചറിയാം

  • ഘട്ടം 1: നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍, താഴെ കൊടുത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • ഘട്ടം 2: ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, അത് തുറക്കുക.
  • ഘട്ടം 3: ആപ്പ് ഡൗൺലോഡ് ചെയ്തശേഷം, നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന പാന്‍ കാര്‍ഡിലേക്ക് നിങ്ങളുടെ ക്യാമറ പോയിന്റ് ചെയ്യുക. പാന്‍ കാര്‍ഡിലെ ക്യുആര്‍ കോഡിന്റെ മധ്യഭാഗത്ത് പ്ലസ് പോലുള്ള ഗ്രാഫിക് ഉണ്ടെന്ന് ഉറപ്പാക്കുക.
  • ഘട്ടം 4: ക്യാമറയ്ക്ക് പാന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞാലുടന്‍, നിങ്ങള്‍ ഒരു ബീപ്പ് കേള്‍ക്കുകയും നിങ്ങളുടെ ഫോണ്‍ വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പാന്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെളുത്ത പശ്ചാത്തലത്തില്‍ ദൃശ്യമാകും.
  • ഘട്ടം 5: ആപ്പില്‍ കാണിച്ചിരിക്കുന്ന വിശദാംശങ്ങള്‍ കാര്‍ഡിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഏതെങ്കിലും വിശദാംശങ്ങളുമായി പൊരുത്തക്കേട് ഉണ്ടെങ്കില്‍, പാന്‍ കാര്‍ഡ് യഥാര്‍ത്ഥമല്ല.

നിങ്ങളുടെ സ്വന്തം പാന്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യുന്നത് വ്യത്യസ്തമായ വിവരങ്ങള്‍ കാണിക്കുന്നുവെങ്കില്‍, ആദായനികുതി വകുപ്പില്‍ നിന്നോ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്കിന്റെ വെബ്സൈറ്റില്‍ നിന്നോ പുതിയ പാന്‍ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ട്.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!