Wednesday, December 4, 2024

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ജോലിയവസരം; കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി നിയമനം

കേരളത്തിലെ പ്രമുഖ വാഹന ഡീലര്ഷിപ്പില് 45 ഓളം ഒഴിവുകള്. തിരിച്ചെത്തിയ പ്രവാസികള്ക്ക് അപേക്ഷിക്കാം.


കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലര്ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് (ഷോറൂം, സര്വീസ് സെന്റര്) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളില് നിന്നും സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു.

നിലവില് എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ.

തിരിച്ചെത്തിയ പ്രവാസികേരളീയര്ക്ക് നാട്ടിലെ സംരംഭങ്ങളില് തൊഴില് ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോര്ക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനറല് മാനേജര്, സീനിയര് ടെക്നീഷ്യന്, സര്വീസ് മാനേജര്, കസ്റ്റമര് കെയര് മാനേജര്, സീനിയര് സര്വീസ്/ ബോഡി ഷോപ്പ് അഡ്വൈസേര്സ്, സീനിയര് റിലേഷന്ഷിപ്പ് മാനേജര്, സീനിയര് വാറന്റി ഇന് ചാര്ജ്ജ്, ഡെപ്യുട്ടി മാനേജര് തസ്തികകളിലാണ് ഒഴിവുകള്. നോര്ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് http://www.norkaroots.org സന്ദര്ശിച്ച്‌ 2024 ഡിസംബര് 16 നകം അപേക്ഷ നല്കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില് ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്ക് 0471 2770523 നമ്ബറില് (പ്രവ്യത്തി ദിവസങ്ങളില്, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

രണ്ടുവര്ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില് തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികള്ക്കാണ് അപേക്ഷിക്കാന് കഴിയുക. ജനറല് മാനേജര് തസ്തികയില് 15 വര്ഷത്തേയും ഡെപ്യുട്ടി മാനേജര് തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്ക്ക് 10 വര്ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്) നിബന്ധനകളുടെ അടിസ്ഥാനത്തില് ഒരു വര്ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്ബളവിഹിതം (വേജ് കോമ്ബന്സേഷന്) പദ്ധതി വഴി ലഭിക്കും.

പ്രവാസികളുടെ തൊഴില് നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല് വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള് സര്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular