സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് ലീഗല് കണ്സള്ട്ടന്റുമാരെ ക്ഷണിക്കുന്നു.
സഊദി, യു.എ.ഇ, ഒമാന്, ഖത്തര്, മലേഷ്യ, ബഹ്റൈന് എന്നിവിടങ്ങളിലെ വിവിധ റീജിയണുകളിലേക്കാണ് നിയമനം നടക്കുന്നത്. മലയാളികള്ക്കാണ് അവസരം. കൂടുതല് വിവരങ്ങളറിയാം..
യോഗ്യത
മലയാളി ആയിരിക്കണം. മലയാളം നന്നായി കൈകാര്യം ചെയ്യാന് സാധിക്കണം. അതത് രാജ്യങ്ങളിലെ പ്രാദേശിക ഭാഷകളില് പ്രാവീണ്യം വേണം.
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തെ നിയമ മേഖലയിലും കുറഞ്ഞത് 2 വര്ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്ക്കാണ് അവസരം.
രാജ്യങ്ങളും, കേന്ദ്രങ്ങളും
സഊദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ)
യുഎഇ (ഷാര്ജ)
ഒമാന് (മസ്കറ്റ്)
ഖത്തര് (ദോഹ)
മലേഷ്യ (ക്വലാലംപൂര്),
ബഹ്റൈന് (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവുകള്.
അപേക്ഷ
അപേക്ഷകര് http://www.norkaroots.org വെബ്സൈറ്റ് സന്ദര്ശിച്ച് അപേക്ഷാഫോറം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന് ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്പ്പുകളുx ceo.norka@kerala.gov.in എന്ന ഇമെയില് വിലാസത്തിലേയ്ക്ക് സപ്റ്റംബര് 20നകം അപേക്ഷിക്കണം.