Tuesday, June 3, 2025

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് വമ്ബൻ അവസരം വിവിധ ജില്ലകളില്‍ ഒഴിവുകള്‍; 3 ലക്ഷം വരെ ശമ്ബളം. അവസാന തീയതി നാളെ

മി ല്‍മയില്‍ ജോലി നേടാൻ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എംടി ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്.

ആകെ 8 ഒഴിവുകളാണ് ഉള്ളത്. സപ്റ്റംബർ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്ബളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം

കൂടുതല്‍ വിവരങ്ങള്‍ക്ക് –https://cmd.kerala.gov.in/wp-content/uploads/2024/08/KCMMF_re-Notifcation_August_v2docx.pdf

യോഗ്യത-എംബിഎ, സെയില്‍സിലോ മാർക്കറ്റിങ്ങിലോ അല്ലെങ്കില്‍ ഓപറേഷൻസിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. എഫ്‌എംസിജിയില്‍ അനുഭവപരിചയം ഉള്ളവർക്ക് മുൻഗണന.40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്ബളം-60,000 രൂപ.

ഡിജിറ്റല്‍ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്-1 ഒഴിവ്

മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം.2 വർഷത്തെ പ്രവൃത്തിപരിചയം.ഗ്രാഫിക് ഡിസൈനും കണ്ടന്റ് പ്രൊഡക്ഷനും അറഞ്ഞിരിക്കണം. കൂടാതെ ക്രീയേറ്റീവ് രചനകളിലും കഴിവുണ്ടാകണം. ഓണ്‍ലൈൻ മാർക്കറ്റിംഗ് ടൂളുകള്‍ സംബന്ധിച്ചുള്ള അറിവും അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്ബളം 30,000 രൂപ.

എംഐഎസ് സെയില്‍ അനലിസ്റ്റ്-1 ഒഴിവ്

യോഗ്യത-ഡിഗ്രി. എഫ്‌എംസിജിയില്‍ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്ബളം 25,000 രൂപ.

ടെറിട്ടറി സെയില്‍സ് ഇൻ ചാർജ്-5 ഒഴിവ്

എംബിഎ അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം സെയില്‍സില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.ഉയർന്ന പ്രായപരിധി 35 വയസ്.ശമ്ബളം 2.5 മുതല്‍ 3 ലക്ഷം വരെ (സിടിസി).

ആരോഗ്യകേരളത്തില്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യകേരളം (എന്‍.എച്ച്‌.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.

താല്‍ക്കാലിക നിയമനം

പാമ്ബാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകള്‍ എന്നിവയുമായി സെപ്റ്റംബർ രണ്ടിനു രാവിലെ 10.30 ന് കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് : http://www.rit.ac.in, ഫോണ്‍ : 0481- 2506153, 0481 – 2507763

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular