കേരളത്തില് മില്മയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. കേരള കോ-ഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിങ് ഫെഡറേഷന് (മില്മ) ഇപ്പോള് ബിസിനസ് ഡെവലപ്മെന്റ് മാനേജര്-എംടി, ഇ-കൊമേഴ്സ് & എക്സ്പേര്ട്ട്, ഡിജിറ്റല് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്, ഐ.ഐ.എസ് സെയില്സ് അനലിസ്റ്റ്, ടെറിട്ടറി സെയില്സ് ഇന്ചാര്ജ് എന്നിങ്ങനെ വിവിധ തസ്തികകളില് താല്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് ആകെയുള്ള എട്ട് ഒഴിവുകളിലേക്ക് ഓണ്ലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര് 2.
തസ്തിക& ഒഴിവ്
കേരള കോ-ഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിങ് ഫെഡറേഷന് (മില്മ) യില് വിവിധ ഒഴിവുകള്. ബിസിനസ് ഡെവലപ്മെന്റ് മാനേജര്-എംടി, ഇ-കൊമേഴ്സ് & എക്സ്പേര്ട്ട്, ഡിജിറ്റല് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്, ഐ.ഐ.എസ് സെയില്സ് അനലിസ്റ്റ്, ടെറിട്ടറി സെയില്സ് ഇന്ചാര്ജ് തസ്തികകളിലായി ആകെ 8 ഒഴിവുകള്.
ബിസിനസ് ഡെവലപ്മെന്റ് മാനേജര്-എംടി, ഇ-കൊമേഴ്സ് & എക്സ്പേര്ട്ട് = 01 ഒഴിവ്
ഡിജിറ്റല് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ് = 01 ഒഴിവ്
ഐ.ഐ.എസ് സെയില്സ് അനലിസ്റ്റ് = 01 ഒഴിവ്
ടെറിട്ടറി സെയില്സ് ഇന്ചാര്ജ് = 05 ഒഴിവ്
പ്രായപരിധി
ബിസിനസ് ഡെവലപ്മെന്റ് മാനേജര്-എംടി, ഇ-കൊമേഴ്സ് & എക്സ്പേര്ട്ട്, ഡിജിറ്റല് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്, ഐ.ഐ.എസ് സെയില്സ് അനലിസ്റ്റ് = 40 വയസ് വരെ.
ടെറിട്ടറി സെയില്സ് ഇന്ചാര്ജ് = 35 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ബിസിനസ് ഡെവലപ്മെന്റ് മാനേജര്-എംടി, ഇ-കൊമേഴ്സ് & എക്സ്പേര്ട്ട്
MBA
5 വര്ഷത്തെ പ്രവര്ത്തി പരിചയം
ക്ലയന്റ്ഫേസിംഗ് റോളില് ആഗ്രഹിക്കുന്ന അനുഭവം ഏത് വ്യവസായത്തില് നിന്നും, FMCG അനുഭവം ഒരു അധിക നേട്ടമായിരിക്കും
ഡിജിറ്റല് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്
മാര്ക്കറ്റിംഗ്/ഡിജിറ്റലില് ടെക്നോളജിസ് ബിരുദം
ഡിജിറ്റല് മാര്ക്കറ്റിംഗില് 2 വര്ഷത്തെ പരിചയം മാര്ക്കറ്റിംഗ്
ഗ്രാഫിക് ഡിസൈനിലുള്ള പരിചയവും നല്ല അറിവ് ക്രിയേറ്റീവ് കണ്ടെന്റ് റൈറ്റിങില്
നല്ല അറിവും അനുഭവവും ഓണ്ലൈന് മാര്ക്കറ്റിംഗ്
ഐ.ഐ.എസ് സെയില്സ് അനലിസ്റ്റ്
ഏതെങ്കിലും ഡിഗ്രി
രണ്ട് വര്ഷത്തെ എക്സ്പീരിയന്സ്
ടെറിട്ടറി സെയില്സ് ഇന്ചാര്ജ്
എംബിഎ ബിരുദധാരി അല്ലെങ്കില് ഡയറിയില് ബിരുദധാരി ടെക്നോളജി/ഫുഡ് ടെക്നോളജി
2 വര്ഷം വില്പ്പനയില് അനുഭവപരിചയം
FMCG വില്പ്പനയില് അനുഭവപരിചയം ഉണ്ടെങ്കില് മുന്ഗണന ഉണ്ടായിരിക്കും
ഇംഗ്ലീഷ് & മലയാളം ഭാഷ കെെകാര്യം ചെയ്യാനറിയണം
ഇരുചക്ര വാഹനം ഉണ്ടായിരിക്കണം
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല് വിവരങ്ങളറിയാം. യോഗ്യതക്കനുസരിച്ച് സെപ്റ്റംബര് 2 വരെയാണ് ഓൺലൈൻ അപേക്ഷ നൽകാനാവുക. ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK