വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കുന്നു. ട്യൂട്ടർ / ഡെമോണ്സ്ട്രേറ്റർ , ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേക്കാണ് നിയമനം നടക്കുന്നത്.
യോഗ്യത
- എം.ബി.ബി.എസ്
- ടി.സി.എം.സി / കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സില് (പെര്മനന്റ്) രജിസ്ട്രേഷനുണ്ടായിരിക്കണം.
ശമ്ബളം
45,000 രൂപ പ്രതിമാസം.
ഉദ്യോഗാര്ഥികള്ക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് (SSIC&UG), മാർക്ക് ലിസ്റ്റ് ഉള്പ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ്, പാൻ കാർഡ്, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 2024 ആഗസ്റ്റ് 13ന് (ചൊവ്വ) രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിന്സിപ്പാലിന്റെ ഓഫീസിൽ നടത്തുന്ന വാക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കണം.