മഹാരാജാസ് ഓട്ടോണമസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ ജോലിയൊഴിവ്. ഓട്ടോണമസ് കോളജ് പരീക്ഷ കണ്ട്രോളര് ഓഫീസിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടക്കുന്നത്.
179 ദിവസത്തേക്ക് നിയമനം.
തസ്തിക & ഒഴിവ്
മഹാരാജാസ് കോളജില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്മെന്റ്.
യോഗ്യത
ഓഫീസ് അറ്റന്‍ഡന്റ്
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്ബ്യൂട്ടര്‍ സയന്‍സ്/കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്ബ്യൂട്ടര്‍ പരിജ്ഞാനം രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത വിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഫെബ്രുവരി7ന് മുന്‍പായി jobs@maharajas.ac.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് മഹാരാജാസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ജനറല്‍ ആശുപത്രിയില്‍ പ്ലംബർ
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്ലംബർ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഐ.ടി.ഐ. പ്ലംബർ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2386000.
Attendant to Administrator at Maharajas College Get contract work Apply soon