വിദേശത്തായാലും നാട്ടിലായാലും ലുലു ഗ്രൂപ്പിന് കീഴില്‍ ഒരു ജോലി എന്ന് പറയുന്നത് പലരും സ്വപ്നം കാണുന്ന ഒന്നാണ്. പ്രമുഖ കമ്ബനിയില്‍ ജോലി എന്നതിനോടൊപ്പം തന്നെ ജോലിയിലെ സ്ഥിരതയും ഉയർച്ചയ്ക്കുള്ള അവസരങ്ങളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. നാട്ടിലെ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയവർക്ക് പിന്നീട് ഗള്‍ഫിലും മറ്റുമുള്ള ലുലു മാളുകളിലേക്ക് മാറാനും അവസരം ലഭിക്കാറുണ്ട്.
ലുലു ഗ്രൂപ്പ് തുടക്കത്തില്‍ ഗള്‍ഫില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളുവെങ്കിലും ഇപ്പോള്‍ കേരളം ഉള്‍പ്പെടേയുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലുലു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്‌നൗ, കോയമ്ബത്തൂർ, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യൻ നഗരങ്ങളില്‍ ലുലുവിന് മാളുകളുണ്ട്. കോഴിക്കോട്ടെ മാളിന്‍റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. യുഎഇയിലെ അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 250ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 65000ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു, കൂടാതെ ആഗോള തലത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാർഷിക വിറ്റുവരവുമുണ്ട്.
ഇപ്പോഴിതാ ലുലു മാള്‍ കൊച്ചിയില്‍ ജോലി ഒഴിവുകള്‍ വന്നിരിക്കുകയാണ്. കമ്ബനി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഈ ഒഴിവുകളെ കുറിച്ചും അപേക്ഷിക്കേണ്ടതിനെക്കുറിച്ചും വിശദമായി വ്യക്തമാക്കുന്നുണ്ട്. എച്ച് ആർ വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജർ വിഭാഗത്തിലെ ഒഴിവിലേക്കാണ് നിലവിലെ റിക്രൂട്ട്മെന്റ്. എച്ച്‌ആർ പ്രവർത്തനങ്ങളില്‍ 6 വർഷത്തെ പരിചയമാണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്.
എന്‍ഡ് ടു എന്‍ഡ് എച്ച് ആർ പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും 500-ഉം അതില്‍ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കുകയും വേണം.
പേറോള്‍, സ്റ്റാറ്റ്യൂട്ടറി കംപ്ലയൻസ്, എച്ച് ആർ എം എസ് സോഫ്റ്റ്‌വെയർ, ഓണ്‍ബോർഡിംഗ് പ്രക്രിയ എന്നിവയിലും നല്ല അറിവുണ്ടായിരിക്കണം. അതോടൊപ്പം മാസ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നതില്‍ പരിചയമുണ്ടായിരിക്കണം. ബിരുദവും അതിനുമുകളിലുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. എം ബി എ ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും.
ലുലു ഗ്രൂപ്പിന് കീഴില്‍ മികച്ച ശമ്ബളം ലഭിക്കുന്ന തൊഴില്‍ വിഭാഗമാണ് എച്ച് ആർ. താല്‍പര്യമുള്ളവർക്ക് careers@luluindia.com എന്ന ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കാം. അവസാന തിയതി ഓഗസ്റ്റ് 30-ന്. മെയില്‍ അയക്കുമ്ബോള്‍ ടോപിക് ഫീല്‍ഡില്‍ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്.
കാറ്റഗറി മാനേജർ (അപ്പാരല്‍സ്, ഇലക്‌ട്രോണിക്സ്), ബയർ (ഫ്രഷ്‌ഫുഡ്, പഴങ്ങള്‍, പച്ചക്കറികള്‍) എന്നീ വിഭാഗങ്ങളിലും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. കാറ്റഗറി മാനേജർ വിഭാഗത്തില്‍ ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം). അപ്പാരല്‍സ്/ഇലക്‌ട്രോണിക്‌സ് നവിഭാഗത്തല്‍ 5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകള്‍ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം എന്നിങ്ങനെയാണ് യോഗ്യതകളായി ചോദിച്ചത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയം അഭികാമ്യമാണ്. രണ്ടാമത്തെ വിഭാഗത്തിലും ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം) ആണ് അടിസ്ഥാന വിദ്യഭ്യാ യോഗ്യതയായി ചോദിച്ചത്.ഫ്രഷ് ഫുഡ്, പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതില്‍ 5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകള്‍ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ Advertisement ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയവും അഭികാമ്യമാണ്