കണ്ണൂര് ജില്ലയില് പ്രവര്ത്തിക്കുന്ന സര്ക്കാര് സ്ഥാപനത്തിലേക്ക് ലോവര് ഡിവിഷന് ടൈപ്പിസ്റ്റ് തസ്തികയില് ജോലിയവസരം.
ഭിന്നശേഷിക്കാര്ക്കായി സംവരണം ചെയ്ത പോസ്റ്റിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്ഥികള് നവംബര് 8ന് മുന്പായി അപേക്ഷ നല്കണം.
തസ്തിക & ഒഴിവ്
കണ്ണൂര് ജില്ലയില് പ്രവര്ത്തിക്കുന്ന സര്ക്കാര് സ്ഥാപനത്തില് എല്.ഡി ടൈപ്പിസ്റ്റ്.
യോഗ്യത
പത്താം ക്ലാസ് വിജയം/ തത്തുല്യം.
കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്ബ്യൂട്ടര് വേഡ് പ്രോസസിങ് എന്നിവയില് ലോവര് ഗ്രേഡ് സര്ട്ടിഫിക്കറ്റ്. അല്ലെങ്കില് തത്തുല്യം.
പ്രായപരിധി: 18-41, നിയമാനുസൃത വയസ്സിളവ് ബാധകം.
ഉദ്യോഗാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് നവംബര് എട്ടിനകം പേര് രജിസ്റ്റര് ചെയ്യണം.
ഫോണ് : 0497 2700831
Lower Division Typist in Govt Vacancies in reserved category Application by November 8
ഓവര്സിയര് കരാര് നിയമനം
മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില് ഓവര്സീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. മൂന്ന് വര്ഷ പോളിടെക്നിക്ക് സിവില് ഡിപ്ലോമ അല്ലെങ്കില് രണ്ടു വര്ഷ ഡാറ്റ്സ്മാന് സിവില് സര്ട്ടിഫിക്കറ്റ് യോഗ്യതയുള്ളര്ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം നവംബര് 8 വൈകീട്ട് 5 ന് മുന്പ് ഗ്രാമപഞ്ചായത്ത് ഓഫീസില് അപേക്ഷ നല്കേണ്ടതാണ്. കുടുതല് വിവരങ്ങള്ക്ക് 9496045079
കേസ് വര്ക്കര് നിയമനം
സഖി വണ് സ്റ്റോപ്പ് സെന്ററില് കേസ് വര്ക്കര് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില് നിയമനത്തിന് 2545 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളില്നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നിയമ ബിരുദം/ സോഷ്യല് വര്ക്കില് മാസ്റ്റര് ബിരുദം, സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയുന്നതു സംബന്ധിച്ച മേഖലകളില് ഗവണ്മെന്റ്/ എന്.ജി.ഒ നടത്തുന്ന പ്രോജക്ടുകളില് ഭരണരംഗത്ത് മൂന്നുവര്ഷത്തില് കുറയാത്ത പ്രവൃത്തിപരിചയം. കൗണ്സലിംഗ് രംഗത്ത് ഒരു വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകള് നവംബര് എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്ബ് കോട്ടയം കളക്ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷന് ഓഫീസില് നല്കണം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 04812300955