തിരുവനന്തപുരം: കെ എസ് ആർ ടി സിയില്‍ ജോലി നേടാൻ അവസരം. ഹൗസ് കീപ്പിങ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഒരു ഒഴിവാണ് ഉള്ളത്. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിങ് / ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം (വേഡ്, എക്‌സല്‍), മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ ശമ്ബളമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2024/07/Notification-v1.pdf
കേരള മീഡിയ അക്കാദമിയില്‍ ലക്ചറര്‍ ഒഴിവ്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി ജി ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം 40 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000/ രൂപ. അപേക്ഷ ജൂലൈ 31 വൈകുന്നേരം അഞ്ച് മണിവരെ സ്വീകരിക്കും. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275 /04842422068.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ല ഹോമിയോപ്പതി ഡിസ്‌പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തിം ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 18 രാവിലെ 10ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ നടത്തും. എന്‍ സി പി/ സി സി പി യോഗ്യതയു ള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം പരമാവധി 50 വയസ്. വയസ്, യോഗ്യത, പ്രവൃത്തിപരി ചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബയോഡാറ്റ എന്നിവ ഹാജ രാക്കി പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ 04742791520