കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്ഡ് പട്ടാമ്ബി ഇലക്‌ട്രിക്കല് സബ് ഡിവിഷന് കീഴില് കരാറടിസ്ഥാനത്തില് മീറ്റര് റീഡര്മാരെ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് ഇ-മെയില് വഴി അപേക്ഷിക്കാം. കൂടുതല് വിവരങ്ങള് താഴെ,
തസ്തിക& ഒഴിവ്
കെ.എസ്.ഇ.ബിയില് മീറ്റര് റീഡര്മാരെ ആവശ്യമുണ്ട്. പട്ടാമ്ബി സബ് ഡിവിഷന് കീഴിലാണ് നിയമനം. കരാര് അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത
ഐ.ടി.ഐ ഇലക്‌ട്രീഷ്യന്,
ഡിപ്ലോമ ഇന് ഇലക്‌ട്രിക്കല് ആന്റ് ഇലക്‌ട്രോണിക്സ്,
ബി.ടെക് ഇലക്‌ട്രിക്കല് ആന്റ് ഇലക്‌ട്രോണിക്സ് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.
പ്രായപരിധി
18നും 40നും ഇടയില് പ്രായമുള്ളവര്. പൊലിസ് ക്ലിയറന്സ് ലഭ്യമാക്കാന് ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്ക്കാണ് അവസരം.
അപേക്ഷ
വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയില് വിലാസത്തില് അയയ്ക്കുക. സംശയനിവാരണത്തിനും ഇമെയില് മാത്രം ഉപയോഗിക്കുക. മുമ്ബ് അപേക്ഷിച്ചവര് വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.
notification
ഹാച്ചറി പ്രോജക്‌ട് അസിസ്റ്റന്റ്
കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തില് ദിവസവേതനാടിസ്ഥാനത്തില് പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്സില് പ്രൊഫഷണല് ബിരുദം, അക്വാകള്ച്ചര് ബിരുദാനന്തര ബിരുദം, സുവോളജിയില് ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറികളില് പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്ട്ടിഫിക്കിന്റെ പകര്പ്പുമായി അപേക്ഷ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര് വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 വിലാസത്തില് നല്കണം. ഫോണ് 7559866376, 8921491422, 9847521541
കൗണ്സിലര് നിയമനം
പീരുമേട് സര്ക്കാര് മോഡല് റെസിഡന്ഷ്യല് സ്കൂളില് (തമിഴ് മീഡിയം) 202425 അധ്യയന വര്ഷത്തേക്ക് കൗണ്സിലര്മാരെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല് വര്ക്ക് ,സോഷ്യോളജി വിഷയങ്ങളില് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്1, പെണ്1) പ്രതിമാസ വേതനം 20000രൂപ.
വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്, (പ്രവൃത്തി പരിചയം കാണിക്കുന്നതുള്പ്പെടെ ) സഹിതം ആഗസ്റ്റ് 31 വൈകീട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ. ഇടുക്കി 685603 എന്ന വിലാസത്തില് ലഭ്യമാക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 04862296297