ഇടുക്കി ജില്ലാ സ്പോര്ട്സ് കൗണ്സിലിന് കീഴിലെ നെടുങ്കണ്ടം ജില്ലാ സ്പോര്ട്സ് അക്കാഡമിയില് നിലവില് ഒഴിവുളള മെയില് വാര്ഡന് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
താല്ക്കാലിക മെയില് വാര്ഡന് നിയമനം
താല്ക്കാലിക/ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം എസ്‌എസ്‌എല്സിയില് കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ യോഗ്യതയുമുളള ഉദ്യോഗാര്ത്ഥികള് അപേക്ഷിക്കാം.
ഉദ്യോഗാര്ഥികള് ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത മറ്റ് അനുബന്ധ യോഗ്യതാ സര്ട്ടിഫിക്കറ്റുകള്, ആധാര്കാര്ഡിന്റെ പകര്പ്പ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റം ബര് 10 ന് വൈകിട്ട് 5 മണിക്ക് മുന്പായി സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്ട്ട്സ് കൗണ്സില്, പൈനാവ്685603 എന്ന വിലാസത്തില് അപേക്ഷ സമര്പ്പിക്കണം. അപേക്ഷകര് ഇടുക്കി ജില്ലയില് ഉളളവരായിരിക്കണം. ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയും മുന്പരിചയവും ഉളളവര്ക്ക് മുന്ഗണന. ഫോണ്: 9496184765, 04862 232499.
ഡാറ്റഎന്ട്രി ഓപ്പറേറ്റര് കരാര് നിയമനം
ഇടുക്കി മെഡിക്കല് കോളേജില് ഡാറ്റഎന്ട്രി ഓപ്പറേറ്ററെ കാരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. വാക് ഇന് ഇന്റര്വ്യൂ സെപ്റ്റംബര് 20 രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിന് ഡിപ്പാര്ട്മെന്റിലെ അക്കാദമിക് ബ്ലോക്കില് നടക്കും. ബിരുദവും ഒരുവര്ഷത്തെ കമ്ബ്യൂട്ടര് ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ് എക്സലിലും പ്രവര്ത്തിപരിചയം, കമ്മ്യൂണിക്കേഷന് സ്കില്സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയില് പ്രാവീണ്യമുളളവര്ക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയില് പ്രവര്ത്തിച്ചിട്ടുള്ളവര്ക്ക് മുന്ഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള്, പകര്പ്പ്‌എ, തിരിച്ചറിയല് രേഖകള് എന്നിവ സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.
ലാബ് അസിസ്റ്റന്റ്ക്ലീനിങ് സ്റ്റാഫ് നിയമനം
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില് ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളില് താത്ക്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, ഡി. എം.എല്.ടി/ എം. എല്.ടി, പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷനാണ് ലാബ് അസിസ്റ്റന്റ് യോഗ്യത. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവര് സെപ്റ്റംബര് 9 ന് രാവിലെ 10 ന് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡിന്റെ പകര്പ്പുമായി അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില് താമസിക്കുന്നവര്ക്ക് മുന്ഗണന. ഫോണ് 9048086227, 04935296562
കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
കൃഷിഭവനില് ഇന്റേണ്ഷിപ്പ്
ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ആറ് മാസത്തേക്ക് ഇന്റേണ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാസം 5000 രൂപ വീതം ലഭിക്കും. വി എച്ച് എസ് സി (അഗ്രികള്ച്ചര്) പൂര്ത്തിയാക്കിയവര്ക്കും, അഗ്രികള്ച്ചര്/ഓര്ഗാനിക്ക് ഫാര്മിംഗില് ഡിപ്ലോമ പൂര്ത്തിയാക്കിയവര്ക്കും അപേക്ഷിക്കാം. പ്രായ പരിധി സെപ്റ്റംബര് ഒന്നിന് 1841. സെപ്റ്റംബര് 13 വരെ https://keralaagriculture.gov.in/ എന്ന പോര്ട്ടലിലൂടെയോ, കൃഷിഭവന്/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിന്സിപ്പല് കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓണ്ലൈന്/ഓഫ്ലൈന് ആയോ അപേക്ഷ സമര്പ്പിക്കുക. കൂടുതല് വിവരങ്ങള്ക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
ഹരിതകര്മസേന കോ ഓര്ഡിനേറ്റര്മാരെ നിയമിക്കുന്നു
കുടുംബശ്രീ ജില്ലാ മിഷനിലും, സി ഡി എസിലുമായി ഹരിതകര്മസേന പദ്ധതി നിര്വ്വഹണത്തിനായി കോ ഓര്ഡിനേറ്റര്മാരെ നിയമിക്കുന്നു. ഹരിതകര്മ്മസേന ജില്ലാ കോഓര്ഡിനേറ്റര്, സി ഡി എസ് കോ ഓര്ഡിനേറ്റര് എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോ ഓര്ഡിനേറ്റര് തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്ബ്യൂട്ടര് പരിജ്ഞാനം, രണ്ട് വര്ഷത്തെ ഫീല്ഡ് ലെവല് പ്രവൃത്തി പരിചയം വേണം. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ബിരുദം/ഡിപ്ലോമ, കമ്ബ്യൂട്ടര് പരിജ്ഞാനമുള്ള വനിതകള്ക്ക് സി ഡി എസ് കോ ഓര്ഡിനേറ്റര് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം.
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്/സി ഡി എസ് ഓഫീസില് നിന്ന് നേരിട്ടോ www.kudumbashree.orgഎന്ന വെബ് സൈറ്റില് നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര് 13 വൈകീട്ട് അഞ്ച് മണി. പരീക്ഷാ ഫീസായി ജില്ലാ മിഷന് കോ ഓര്ഡിനേറ്റര്, കണ്ണൂര് ജില്ലയുടെ പേരില് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്പ്പിക്കുക. അപേക്ഷകള് അയക്കേണ്ട മേല് വിലാസം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, ബി എസ് എന് എല് ഭവന്, മൂന്നാം നില, സൗത്ത് ബസാര്, കണ്ണൂര്. ഫോണ്: 0497 2702080