Thursday, November 21, 2024

വീടിനടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാം; പി.എസ്.സി പരീക്ഷയെഴുതേണ്ടതില്ല; വിവിധ ജില്ലകളിലെ താല്‍ക്കാലിക ഒഴിവുകള്‍

ഡാറ്റാ എന്ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

കേരള തീരദേശ പരിപാലന അതോറിറ്റിയില് ഡാറ്റാ എന്ട്രി ഓപ്പറേറ്റര് / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്ഡന്റ് തസ്തികകളില് കരാറില് നിയമിക്കാന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ 29 നകം മെമ്ബര് സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആര്.ടി.സി ബസ് ടെര്മിനില് (നാലാം നില), തമ്ബാനൂര്, തിരുവനന്തപുരം എന്ന വിലാസത്തില് ലഭിക്കണം. വിശദവിവരങ്ങള്ക്ക്: 0471 – 2339696.

ബ്ലോക്ക് കോര്ഡിനേറ്റര്

ആലപ്പുഴ: ജില്ലയിലെ ഒരു സംസ്ഥാന സര്ക്കാര് സ്ഥാപനത്തില് ബ്ലോക്ക് കോര്ഡിനേറ്ററെ കരാര് അടിസ്ഥാനത്തില് താല്ക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലുള്ള ഓപ്പണ്, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്ക്ക് അപേക്ഷിക്കാം. ശമ്ബളം: 20,000 രൂപ. പ്രായം 01012024 ന് 18 നും 35 നുമിടയില്.

യോഗ്യത: അംഗീകൃത സര്വകലാശാല ബിരുദം, ടെക്നോളജി ആന്റ് സോഫ്റ്റ് വെയര് ആപ്ലിക്കേഷനില് രണ്ട് വര്ഷ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവ്. ഉദ്യോഗാര്ത്ഥികള് ഓഗസ്റ്റ് 24നകം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില് മറ്റ് സമുദായക്കാരെയും പരിഗണിക്കും.

ജിം ട്രെയിനര് ഒഴിവ്

എറണാകുളം ജനറല് ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനര് തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാര്ഥികള്ക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇന് ഇന്റര്വ്യൂ നടത്തും. ഡിപ്ലോമ ഇന് പേഴ്സണല് ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയര്ന്ന പ്രായപരിധി 40 വയസ്.

താല്പര്യമുള്ള ഉദ്യോഗാര്ഥികള് അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്, പകര്പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്കും സംശയ നിവാരണത്തിനും 0484238600 എന്ന നമ്ബറില് ബന്ധപ്പെടാം.

കൗണ്സിലര്, കേസ് വര്ക്കര് നിയമനം

ജില്ലാ ചൈല്ഡ് ഹെല്പ് ലൈന് ഓഫീസിലേക്ക് കൗണ്സിലര്, കേസ് വര്ക്കര് എന്നീ തസ്തികകളില് നിയമനം നടത്തുന്നു. കൗണ്സിലര് തസ്തികയിലേക്ക് സോഷ്യോളജി/ സൈക്കോളജി/ സോഷ്യല് വര്ക്ക്/ പബ്ലിക് ഹെല്ത്ത് എന്നിവയിലുള്ള ബിരുദം അല്ലെങ്കില് കൗണ്സിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള പി ജി ഡിപ്ലോമയാണ് യോഗ്യത. കേസ് വര്ക്കര് തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്ഥികള് മഞ്ചേരി മിനി സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ജില്ലാ ചൈല്ഡ് പ്രൊട്ടക്!ഷന് യൂണിറ്റില് ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനു മുമ്ബായി നേരിട്ടോ തപാലായോ അപേക്ഷ സമര്പ്പിക്കണം. ഫോണ്: 8281899469, 9544675924.

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

ഫിഷറീസ് വകുപ്പില് നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയില് ഫിഷ് ക്യാച്ച്‌ അസ്സസ്മെന്റ് സര്വ്വെക്ക് അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി ബിദുദം, ഫിഷറീസ് ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് സയന്സില് മാസ്റ്റര് ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്ട്ടിഫിക്കറ്റിന്റെ പകര്പ്പുമായി ഓഗസ്റ്റ് 23 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673578 വയനാട് വിലാസത്തില് നല്കണം. ഫോണ്7559866376, 8921491422, 9847521541

എന്ജിനീയറിങ് കോളേജില് നിയമനം

തലപ്പുഴ ഗവ എന്ജിനീയറിങ് കോളേജില് മെക്കാനിക്കല്സിവില് എന്ജിനീയറിങ് വിഭാഗത്തില് ട്രേഡ്സ്മാന് താത്ക്കാലിക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില് എന്ജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ, ടി.എച്ച്‌.എല്.സി/വി.എച്ച്‌.എസ്.സി യോഗ്യതയുള്ളവര് അസല് സര്ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില് എത്തണം. ഫോണ് 04935 257321

ഹാച്ചറി പ്രോജക്‌ട് അസിസ്റ്റന്റ്

കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തില് ദിവസവേതനാടിസ്ഥാനത്തില് പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്സില് പ്രൊഫഷണല് ബിരുദം, അക്വാകള്ച്ചര് ബിരുദാനന്തര ബിരുദം, സുവോളജിയില് ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറികളില് പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം.

ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്ട്ടിഫിക്കിന്റെ പകര്പ്പുമായി അപേക്ഷ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര് വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 വിലാസത്തില് നല്കണം. ഫോണ് 7559866376, 8921491422, 9847521541

കൗണ്സിലര് നിയമനം

പീരുമേട് സര്ക്കാര് മോഡല് റെസിഡന്ഷ്യല് സ്കൂളില് (തമിഴ് മീഡിയം) 202425 അധ്യയന വര്ഷത്തേക്ക് കൗണ്സിലര്മാരെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല് വര്ക്ക് ,സോഷ്യോളജി വിഷയങ്ങളില് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്1, പെണ്1) പ്രതിമാസ വേതനം 20000രൂപ.

വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്, (പ്രവൃത്തി പരിചയം കാണിക്കുന്നതുള്പ്പെടെ ) സഹിതം ആഗസ്റ്റ് 31 വൈകീട്ട് 5 മണിക്ക് മുന്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ. ഇടുക്കി 685603 എന്ന വിലാസത്തില് ലഭ്യമാക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 04862296297

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular