- മൂവാറ്റുപുഴയില് അഭിമുഖം
എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗണ് എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച് മോഡല് കരിയര് സെന്റര് മുവാറ്റുപുഴ, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില് അഭിമുഖം നടത്തുന്നു.
പ്രായപരിധി
18 മുതല് 45 വയസ് വരെ പ്രായമുള്ളവര്ക്ക് പങ്കെടുക്കാം.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കില് ഡിപ്ലോമ, ഐടിഐ/ ഡിപ്ലോമ കാര്പെന്ററി, സിഎന്സി ഓപ്പറേറ്റര്, സിവില് അല്ലെങ്കില് ഇന്റീരിയര് ഡിസൈന്, ഡ്രൈവര് (ഹെവി ലൈസ9സ്),ഏതെങ്കിലും ബിരുദം അല്ലെങ്കില് ബിരുദാനന്തര ബിരുദം, ബികോം എന്നീ യോഗ്യതയുള്ളവര്ക്കു പങ്കെടുക്കാം.
അഭിമുഖം
താല്പര്യമുള്ള ഉദ്യോഗാര്ഥികള് ജൂലൈ 24ന് 10 മണിക്ക് മുമ്ബായി നേരിട്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില് ഹാജരാകണം. ബയോഡാറ്റ, ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകള് എന്നിവ കരുതണം.
കൂടുതല് വിവരങ്ങള്ക്ക് contactmvpamcc@gmail.com, അല്ലെങ്കില് 04852 814960 എന്നിവയില് ബന്ധപ്പെടുക.
2. ഡാറ്റ എന്ട്രി ഓപ്പറേറ്റര്
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവര്ത്തിക്കുന്ന ഐ.ടി സെല്ലില് കരാര് അടിസ്ഥാനത്തില് ഡാറ്റാ എന്ട്രി ഓപ്പറേറ്റര് തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷകള് ക്ഷണിച്ചു. വിശദ വിവരങ്ങള് https://det.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകള്, പകര്പ്പുകള് എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴില് ഭവന്, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില് ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്ബാകെ അഭിമുഖ പരീക്ഷയ്ക്കായി നേരില് ഹാജരാകേണ്ടതാണ്.
3. ലൈഫ് ഗാര്ഡ്
2024 വര്ഷത്തിലെ ട്രോളിങ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയില് ഫിഷറീസ് വകുപ്പ് ഏര്പ്പെടുത്തുന്ന റസ്ക്യു ബോട്ടുകളിലേക്ക് ലൈഫ് ഗാര്ഡ്/കടല് രക്ഷാ ഗാര്ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കുന്നു. അപേക്ഷകര് രജിസ്റ്റേര്ഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര് സ്പോര്ട്സ് പരിശീലനം പൂര്ത്തിയാക്കിയവരുമായിരിക്കണം.
പ്രായപരിധി
20നും 45 വയസിനും ഇടയില്.
പ്രതികൂല കാലാവസ്ഥയിലും കടലില് നീന്താന് ക്ഷമതയുള്ളവരായിരിക്കണം. കടല് രക്ഷാ പ്രവര്ത്തനങ്ങളില് പരിചയമുള്ളവര്ക്ക് മുന്ഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്ക്യൂ സ്ക്വാഡ് അല്ലെങ്കില് ലൈഫ് ഗാര്ഡ് ആയി ജോലി നോക്കിയിട്ടുള്ളവര്, തിരുവനന്തപുരം ജില്ലയിലെ താമസക്കാര്, 2018 ലെ പ്രളയ രക്ഷാപ്രവര്ത്തനത്തില് പങ്കെടുത്തവര് എന്നിവര്ക്കും മുന്ഗണന ഉണ്ടായിരിക്കും.
താത്പര്യമുള്ളവര് വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില് ബയോഡാറ്റ, തിരിച്ചറിയല് കാര്ഡിന്റെ പകര്പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുന്പരിചയം എന്നിവ തെളിയിക്കുന്ന രേഖകള് സഹിതം ജൂലൈ 25 ഉച്ചതിരിഞ്ഞ് മൂന്നിന് മുന്പായി അപേക്ഷ സമര്പ്പിക്കണം. അഭിമുഖം ജൂലൈ 29 രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില് നടക്കും. ‘