Thursday, November 21, 2024

ഡിഗ്രിയുണ്ടോ..ഖത്തറില്‍ സര്‍ക്കാര്‍ ജോലി കിട്ടും ; പ്രവൃത്തിപരിചയം ആവശ്യമില്ല

തട്ടിപ്പും ചതിയും ഇടനിലക്കാരും ഇല്ല…സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്താം ക്ലാസ്സ്‌ മതി; പരീക്ഷ ഒന്നും എഴുതേണ്ട .. നല്ല ശമ്ബളത്തില്‍ എയര്‍പോര്‍ട്ടില്‍ ഉള്ള 3256 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം ..

ഇന്ത്യക്കാർക്ക് കാനഡയില്‍ മികച്ച അവസരം ;വർക്ക് പെർമിറ്റ് നിയമങ്ങളില്‍ ഇളവ്

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം

വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്നവർക്ക് ഇതാ വളരെ നല്ല ഒരു അവസരം…ഗള്‍ഫില്‍ ജോലിയ്ക്കായി ശ്രമിക്കുന്നവർക്ക് ഖത്തറില്‍ സർക്കാർ ജോലിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം .യുഎഇയില്‍ താമസിക്കുക, ജോലി ചെയ്യുക എന്നതെല്ലാം ലോകമെമ്ബാടുമുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ സ്വപ്‌നമായിരിക്കും. ആകര്‍ഷകമായ ശമ്ബളം തന്നെയാണ് അതിന് കാരണം.

വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യു എ ഇ. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൊതു സേവനങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ബ്യൂറോക്രാറ്റിക് ഓഫീസുകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാറുണ്ട്.

വിവിധ സർക്കാർ വകുപ്പുകളിലായി 555 ലധികം ഒഴിവുകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത് . ഖത്തറിലെ സിവില്‍ സർവീസ് ആൻഡ് ഗവണ്‍മെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോആണ് ഈ വിവരം നല്‍കിയിട്ടുള്ളത് .

സ്പെഷ്യലൈസ്ഡ് ഓഫീസർ, ടെക്നീഷ്യൻ തസ്തികകളിലേക്കാണ് നിയമനം. വിവിധ ഡിഗ്രി ഉള്ളവർക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം . . യാതൊരു പ്രവൃത്തിപരിചയവും ആവശ്യമില്ല. സീ

തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ‌മന്ത്രാലയത്തിന് കീഴിലെ നാഷ്ണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമായ ‘കവാദറില്‍’ സർക്കാർ ഏജൻസികള്‍ ജോലികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിജിബി എക്സ് പ്ലാറ്റ്ഫോമില്‍ വിശദീകരിച്ചു. ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴി യോഗ്യതയുടേയും താത്പര്യത്തിന്റേയും അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യമായ തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് കവാദർ.

ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ അഭിരുചിയും പരിചയസമ്ബത്തും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവില്‍ സർവീസ് ആൻഡ് ഗവണ്‍മെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ (സിജിബി)യുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular