Thursday, November 21, 2024

ജോലി കിട്ടിയില്ലെന്ന് പറഞ്ഞ് ഇനി വിഷമിക്കേണ്ട; സർക്കാർ ജോലി തന്നെ നേടാം, പരീക്ഷ എഴുതാതെ, അവസരങ്ങൾ ഇതാ

പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ മൂന്ന് ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം.

യോഗ്യത: ബി.ടെക് ഡയറി സയന്‍സ്. പ്രായം 18നും 35നും ഇടയില്‍. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിന് യോഗ്യത നേടിയവരുടെ പട്ടിക ഓഗസ്റ്റ് 31ന് രാവിലെ 11ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അഭിമുഖം സെപ്തംബര്‍ നാലിന് രാവിലെ 11ന് സിവില്‍ സ്റ്റേഷിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491 2505137

അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളുകളിലെ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

താത്കാലിക റിസർച്ച് സ്റ്റാഫ്

തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു റിസർച്ച് സ്റ്റാഫിനെ നിയമിക്കുവാൻ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. യോഗ്യത: ബി.ടെക്, എം.ടെക്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gectcr.ac.in) സന്ദർശിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 24.

റിസർച്ച്ഫെലോ താൽക്കാലിക ഒഴിവ്

കേരള സർക്കാരിന്റെ നിയ്രന്തണത്തിൽ തിരുവനന്തപുരം ശാന്തിനഗറിൽ പ്രവർത്തിച്ചുവരുന്ന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രതിമാസ്വേതനം 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം). മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 2024 ജനുവരി 1 ന് 35 വയസ് കവിയുവാൻ പാടില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയമായ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താല്ലര്യമുള്ളവരുടെ അപേക്ഷ 2024 ആഗസ്റ്റ് 31 ന് വൈകുന്നേരം 5 മണിക്ക് മുൻപ് വിശദമായ ബയോഡാറ്റയും, പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. വിശദാംശങ്ങൾക്ക്: http://www.ipaffairs.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular