കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് എന്റര്പ്രൈസസ് ലിമിറ്റഡിന് കീഴില് ജോലിയൊഴിവുകള്. എക്സ്റേ സ്ക്രീനര് തസ്തികയില് ആകെയുള്ള 17 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
ജോലി ലഭിച്ചാല് 35,000 രൂപ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.
55 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാനാവും. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഇതോടൊപ്പം 1-2 വര്ഷ സാധുതയുള്ള ബി.സി.എ.എസ് സ്ക്രീനര് സര്ട്ടിഫിക്കറ്റ് യോഗ്യത വേണം. പുറമെ രണ്ട് വര്ഷത്തെ എക്സ്പീരിയന്സും ആവശ്യമാണ്.
അപേക്ഷ നല്കേണ്ട അവസാന തീയതി ഡിസംബര് 15 ആണ്. 600 രൂപ അപേക്ഷ ഫീസുണ്ട്. പട്ടിക വിഭാഗത്തിന് ഫീസിളവുണ്ട്. കൂടുതല് വിവരങ്ങള്ക്കും, അപേക്ഷയ്ക്കും http://www.kpesrb.kerala.gov.in സന്ദര്ശിക്കുക.
job in Kerala State Industrial Enterprises Limited 35000 salary
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
ചൈല്ഡ് റെസ്ക്യൂ ഓഫീസര്
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില് കാവല് പ്ലസ് ‘ശരണബാല്യം’ പദ്ധതിയിലേക്ക് ചൈല്ഡ് റെസ്ക്യു ഓഫീസറുടെ ഒഴിവ്. 1 ഒഴിവാണ് ഉള്ളത്.എംഎസ്ഡബ്ല്യു അല്ലെങ്കില് എംഎ സോഷ്യോളജി. കുട്ടികളുടെ മേഖലയില് പ്രവര്ത്തനപരിചയമുള്ളവര്ക്ക് മുന്ഗണന ലഭിക്കും. ഒരു വര്ഷത്തേക്ക് കരാര് അടിസ്ഥാനത്തിലായിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസ ഓണറേറിയം 20000 രൂപ ലഭിക്കും. ആലപ്പുഴ ജില്ലക്കാര്ക്ക് മാത്രമാണ് അപേക്ഷിക്കാന് അവസരം. ഡിസംബര് ഏഴിനാണ് അഭിമുഖം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0477 2241644.
ഡ്രോയിങ് ടീച്ചര്
തിരുവനന്തപുരം എയ്ഡഡ് സ്കൂളില് ഡ്രോയിങ് ടീച്ചര് തസ്തികയില് ഭിന്നശേഷി ഉദ്യാഗാര്ഥികള്ക്കായ് (കാഴ്ചക്കുറവ്1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യ യോഗ്യതയും ഡ്രോയിങില്/ പെയിന്റിങ്ങില് ഡിപ്ലോമ അല്ലെങ്കില് ഡ്രോയിങ്ങില് ബിരുദം പാസായിട്ടുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായപരിധി 1840 വയസ്സ്. (ഭിന്നശേഷിക്കാര്ക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് നവംബര് 30ന് മുമ്ബായി പേര് രജിസ്റ്റര് ചെയ്യണം.