ഇന്ത്യന് റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് 2024 വര്ഷത്തേക്കുള്ള പരീക്ഷ തീയതികള് പ്രഖ്യാപിച്ചു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജൂനിയര് എന്ജിനീയര്, റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ് (ആര്പിഎഫ്) സബ് ഇന്സ്പെക്ടര്, ജൂനിയര് എന്ജിനീയര്, ഡിപോട്ട് മെറ്റീരിയില് സുപ്പീരിന്റെന്റ്, കെമിക്കല് ആന്റ് മെറ്റ്ലര്ജിക്കല് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്കുള്ള പരീക്ഷകള് ഈ വര്ഷാവസാനം നടക്കും.
തീയതികളറിയാം…
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
2024 നവംബര് 25 മുതല് 29 വരെ. ജൂലൈ 19ന് പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം 18,799 ഒഴിവുകളിലേക്കാണ് ഇന്ത്യന് റെയില്വേ നോട്ടിഫിക്കേഷന് പുറപ്പെടുവിച്ചിരിക്കുന്നത്.
റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ്(ആര്പിഎഫ്) സബ് ഇന്സ്പെക്ടര്
ഡിസംബര് രണ്ട് മുതല് അഞ്ച് വരെ റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ്(ആര്പിഎഫ്) സബ് ഇന്സ്പെക്ടര് പരീക്ഷ നടക്കും.
ടെക്നീഷ്യന്
ടെക്നീഷ്യന് പോസ്റ്റുകളില് ഡിസംബര് 16 മുതല് 26 വരെയാണ് പരീക്ഷ നടക്കുക. ഈ പോസ്റ്റിലേക്കുള്ള രജിസ്ട്രേഷന് ആര്ആര്ബി ഒക്ടോബര് രണ്ട് മുതല് 16 വരെ റീഓപ്പണ് ചെയ്തിട്ടുണ്ട്. പുതിയ ഉദ്യോഗാര്ഥികള്ക്ക് ഇപ്പോള് അപേക്ഷ സമര്പ്പിക്കാം. നേരത്തേ രജിസ്റ്റര് ചെയ്ത ആളുകള്ക്ക് ഇപ്പോള് അപേക്ഷ പുതുക്കാനുള്ള അവസരവുമുണ്ട്.
ജൂനിയര് എന്ജിനീയര്, ഡിപോട്ട് മെറ്റീരിയില് സുപ്പീരിന്റെന്റ്, കെമിക്കല് ആന്റ് മെറ്റ്ലര്ജിക്കല് അസിസ്റ്റന്റ്
മേല്പറഞ്ഞ തസ്തികകളില് ഡിസംബര് 6 മുതല് 13 വരെയാണ് 7,951 ഒഴിവുകളിലേക്കുള്ള പരീക്ഷ നടക്കുക.
ഉദ്യോഗാര്ഥികള്ക്ക് ഇന്ത്യന് റെയില്വേയുടെ റിക്രൂട്ട്മെന്റ് ബോര്ഡ് (RRB) വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം.
railway recruitment board announces exam dates 2024