Friday, November 22, 2024

വിവിധ ജില്ലകളില്‍ താല്‍ക്കാലിക ജോലികള്‍; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം; നേരിട്ട് പങ്കെടുക്കാം

അക്കാദമിക് കോര്ഡിനേറ്റര് നിയമനംപൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണല് ടെക്നോളജി സീനിയര് അക്കാദമിക് കോര്ഡിനേറ്റര് തസ്തികയില് കരാര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വര്ഷത്തെ അക്കാദമിക പരിചയവും, ഭരണ നിര്വഹണത്തില് രണ്ട് വര്ഷത്തില് കുറയാതെയുള്ള പരിചയസമ്ബന്നരായ ഗവണ്മെന്റ് അല്ലെങ്കില് എയ്ഡഡ് സ്കൂള് പ്രഥമധ്യാപകരായവര്ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. അപേക്ഷകള് ബയോഡേറ്റ സഹിതം ഡയറക്ടര്, എസ്.ഐ.ഇ.ടി, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തില് സെപ്റ്റംബര് 25ന് മുമ്ബ് സമര്പ്പിക്കണം.

സൈക്കോളജി അപ്രന്റീസ് നിയമനം
എളേരിത്തട്ട് ഇകെ നായനാര് മെമ്മോറിയല് ഗവ. കോളേജില് സൈക്കോളജി അപ്രന്റീസിന്റെ ഒരു താല്ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയില് റെഗുലര് പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനല് സര്ട്ടിഫിക്കറ്റ്, സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര് 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്സിപ്പല് അറിയിച്ചു. ഫോണ്: 04672 245833, 9188900213.

മൃഗസംരക്ഷണ വകുപ്പ് വാക് ഇന് ഇന്റര്വ്യൂ
മലപ്പുറം ജില്ലയില് മൃഗസംരക്ഷണ വകുപ്പ് മുഖേന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിലേക്ക് വെറ്ററിനറി സര്ജനെ നിയമിക്കുന്നു. കരാര് അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി ആന്റ് എ.എച്ച്‌ യോഗ്യതയും വെറ്ററിനറി കൗണ്സില് രജിസ്ട്രേഷന് ഉള്ളവരുമായിരിക്കണം അപേക്ഷകര്. താല്പ്പര്യമുള്ളവര് സെപ്റ്റംബര് 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, പ്രവര്ത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം മലപ്പുറം സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക് ഇന് ഇന്റര്വ്യൂവിന് ഹാജരാവണം. സെന്റര് ഫോര് മാനേജ്മെന്റ് ഡവലപമെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില് 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. കൂടുതല് വിവരങ്ങള് 0483 2734917 എന്ന ഫോണ് നമ്ബറില് ലഭിക്കും

ലാബ് അസിസ്റ്റന്റ് അഭിമുഖം
പാറോട്ടുകോണം പ്രിന്സിപ്പല് സോയില് കെമിസ്റ്റിന്റെ കാര്യാലയത്തില് പ്രവര്ത്തിക്കുന്ന സെന്ട്രല് സോയില് അനലിറ്റിക്കല് ലാബോറട്ടറിയില് ആര്കെവിവൈ സോയില് ഹെല്ത്ത് കാര്ഡ് സ്കീമിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ദിവസ വേതനാടിസ്ഥാനത്തില് (പരമാവധി 90 ദിവസം വരെ) ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്ഥികള് ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുടെ അസല് രേഖകളുമായി സെപ്റ്റംബര് 27 ന് രാവിലെ 11 മണിക്ക് പ്രിന്സിപ്പല് സോയില് കെമിസ്റ്റിന്റെ മുമ്ബാകെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. മണ്ണ് പരിശോധന ലാബുകളില് പ്രവൃത്തിപരിചയമുള്ളവര്ക്ക് മുന്ഗണന ലഭിക്കും.

താല്ക്കാലിക ഒഴിവ്
കുറുമാത്തൂര് ഗവ. ഐടിഐയില് ഇലക്‌ട്രോണിക്സ് മെക്കാനിക് ട്രേഡില് ഒഴിവുള്ള ജൂനിയര് ഇന്സ്ട്രക്ടര് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് ജോലി ചെയ്യുന്നതിന് ഒരു ജൂനിയര് ഇന്സ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത ട്രേഡില് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന് എഞ്ചിനീയറിംഗില് ഡിഗ്രിയും, ഒരു വര്ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന് എഞ്ചിനീയറിംഗില് ഡിപ്ലോമയും രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില് ബന്ധപ്പെട്ട ട്രേഡില് എന്എസി/എന്ടിസിയും മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്ത്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം സെപ്റ്റംബര് 24 ന് രാവിലെ 10.30 ന് പന്നിയൂര് കൂനത്തെ ഐടിഐ ഓഫീസില് ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്ത്ഥികളുടെ അഭാവത്തില് ജനറല് വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്: 04602 225450, 9497639626

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular