എച്ച് എസ് ടി മലയാളം ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവി കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. മലയാളം ബിരുദവും ബി.എഡ്/ ബി.ടി/ എൽ.ടി പാസായിരിക്കണം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ11 നകം പേര് രജിസ്റ്റർ ചെയ്യണം
എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ എൽ.ഡി ക്ലാർക്കിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 20 ന് വൈകിട്ട് 5 നകം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്ക്http://:www.medicalcouncil.kerala.gov.in
വാക്ക്-ഇന്‍- ഇന്റര്‍വ്യൂ
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, സ്പീച്ച് ലാംഗ്വേജ് പത്തോളിസ്റ്റ് തസ്തികയിൽ സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കോട്ടയം ആസ്ഥാനമായ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, മറ്റു വിശദവിവരങ്ങള്‍ക്ക്: http://nish.ac.in/others/career .
അധ്യാപക നിയമനം
അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ അഞ്ചിന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0472 2812686, 9605168843, 9400006460.