ദീര്ഘകാല വര്ക്ക് വിസ നല്കാനുള്ള നടപടിക്രമങ്ങളുടെ സമയം കുറക്കുമെന്ന് പ്രഖ്യാപിച്ച് ജര്മനി. സാധാരണ നിലക്ക് ഒന്പതു മാസമെടുക്കുന്ന വര്ക്ക് വിസ ഇനിമുതല് ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്ക്ക് രണ്ടാഴ്ച കൊണ്ട് അനുവദിക്കുമെന്നാണ് ജര്മന് അധികൃതര് അറിയിച്ചിരിക്കുന്നത്.
അടിയന്തരമായി കൂടുതല് വിദഗ്ധ തൊഴിലാളികളെ ജര്മനിയിലേക്ക് ആവശ്യമുണ്ടെന്ന് ജര്മന് വിദേശകാര്യ മന്ത്രി അന്നലീന ബാര്ബോക് പറഞ്ഞു. ജര്മന് ഇക്കണോമിക് ഇന്സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം വേക്കന്സികളാണ് ജര്മനിയിലുള്ളത്. വര്ക്ക് വിസ നല്കുന്നതിലെ കാലതാമസം വിദഗ്ധ തൊഴിലാളികളുടെ പരിശീലനത്തെയും ബാധിച്ചിരുന്നു. വേഗത്തില് വര്ക്ക് വിസ അനുവദിച്ചു കിട്ടുന്നത് ജര്മനിയില് വലിയ നിക്ഷേപമുള്ള ഇന്ത്യന് കമ്ബനികള്ക്ക് സ്വന്തം വിദഗ്ധരെ എത്തിക്കുന്നതിനും സഹായകരമാണ്.