ജർമ്മനി, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് മലയാളികള്‍ക്ക് തൊഴിലവസരം . ഇതില്‍ത്തന്നെ യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ കടുപ്പിച്ചതോടെ വിദേശത്തുള്ളവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ജർമ്മനി. ഏറ്റവും കൂടുതല്‍ അവസരമുള്ളത് ആരോഗ്യമേഖലയിലാണ് . 2025-ഓടെ നഴ്സിങ് മേഖലയില്‍ മാത്രം നിരവധി ഒന്നരലക്ഷത്തോളം പേർക്ക് അവസരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ഉയർന്ന ശമ്ബളത്തില്‍ മലയാളികള്‍ അടക്കം ജർമ്മനിയില്‍ നഴ്സിങ് മേഖലയില്‍ ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
സർക്കാർ മുഖേന ജർമ്മനിയില്‍ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യാൻ മലയാളികള്‍ക്ക് അവസരം ഒരുങ്ങുകയാണ്. ഒഡപെക് മുഖേനയാണ് നിയമനം. ബി എസ് സി നഴ്സിങ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ജർമ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ ആവശ്യം.
വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് . നഴ്സിംഗില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
നിലവില്‍ ജർമ്മനി (ട്രിപ്പിള്‍ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. http://www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്കി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താല്പര്യമുളള രാജ്യങ്ങള്‍ക്കും മുൻഗണന നല്‍കാം
. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്ബരുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.